ETV Bharat / sports

ഹൈദരാബാദിനെതിരെ ചെന്നൈയ്‌ക്ക് 172 റണ്‍സ് വിജയ ലക്ഷ്യം

ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറും മനീഷ്‌ പാണ്ഡെയും അർധ സെഞ്ച്വറി നേടി. നാലാമനായി ഇറങ്ങി തകർത്തടിച്ച കെയ്‌ൻ വില്യംസണ്‍ ആണ് സ്കോറിങ്ങ് വേഗം കൂട്ടിയത്.

Sports  IPL 2021  IPL 2021 MATCH 23  SRH VS CSK  :സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ചെന്നൈ സൂപ്പർ കിങ്സ്
ഹൈദരബാദിനെതിരെ ചെന്നൈയ്‌ക്ക് 172 വിജയ ലക്ഷ്യം
author img

By

Published : Apr 28, 2021, 9:25 PM IST

Updated : Apr 28, 2021, 9:43 PM IST

ന്യൂഡൽഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 172 വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെയും മനീഷ്‌ പാണ്ഡെയുടെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് നിശ്ചിത ഓവറിൽ 171 റണ്‍സ് നേടിയത്.

വാർണർ 55 പന്തിൽ നിന്ന് 57 റണ്‍സും പാണ്ഡെ 46 പന്തിൽ നിന്ന് 61 റണ്‍സും നേടി. നാലാമനായി ഇറങ്ങി തകർത്തടിച്ച കെയ്‌ൻ വില്യംസണ്‍ ആണ് ഹൈദരാബാദിന്‍റെ സ്കോറിങ്ങ് വേഗം കൂട്ടിയത്. 10 പന്തിൽ 26 റണ്‍സ് ആണ് വില്യംസണ്‍ നേടിയത്.

ചെന്നൈ ബോളിങ്ങ് നിരയിൽ ഷർദുൽ താക്കൂറാണ് ഏറ്റവും അധികം റണ്ണുകൾ വഴങ്ങിയത്. നാല് ഓവറിൽ നിന്ന് 44 റണ്‍സ് ആണ് താക്കുർ വിട്ടുകൊടുത്തത്. ചെന്നൈയ്‌ക്ക് വേണ്ടി ലുങ്കി എൻഗിഡി രണ്ട് വിക്കറ്റും സാം കറൻ ഒരു വിക്കറ്റും നേടി.

Last Updated : Apr 28, 2021, 9:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.