അബുദാബി : സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഓപ്പണർ ജേസണ്‍ റോയിയുടേയും (38 പന്തിൽ 44), ക്യാപ്‌റ്റൻ കെയ്ന്‍ വില്ല്യംസണിന്‍റെയും മികവിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സ് നേടിയത്.
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും ഡാൻ ക്രിസ്റ്റ്യൻ രണ്ട് വിക്കറ്റും വീഴ്‌ത്തിയപ്പോൾ യുസ്‌വേന്ദ്ര ചഹാൽ, ജോർജ് ഗാർട്ടൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണർ അഭിഷേക് ശർമയെ (13) രണ്ടാം ഓവറിൽ തന്നെ നഷ്ടമായെങ്കിലും ജേസണ്‍- വില്യംസണ്‍ കൂട്ട്കെട്ട് ടീമിന് മികച്ച സ്കോർ നൽകി.
ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 70 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 11-ാം ഓവറിൽ വില്യംസണെ ബൗൾഡാക്കി ഹർഷൽ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ പ്രിയം ഗാർഗ് വളരെ പെട്ടന്ന് തന്നെ മടങ്ങി.
-
Innings Break!
— IndianPremierLeague (@IPL) October 6, 2021 " class="align-text-top noRightClick twitterSection" data="
A wonderful comeback by #RCB there.
After being put to bat first, #SRH post a total of 141/7 on the board.#RCB chase coming up shortly.
Scorecard - https://t.co/EqmOIUJjxn #RCBvSRH #VIVOIPL pic.twitter.com/VQrGqd1s0w
">Innings Break!
— IndianPremierLeague (@IPL) October 6, 2021
A wonderful comeback by #RCB there.
After being put to bat first, #SRH post a total of 141/7 on the board.#RCB chase coming up shortly.
Scorecard - https://t.co/EqmOIUJjxn #RCBvSRH #VIVOIPL pic.twitter.com/VQrGqd1s0wInnings Break!
— IndianPremierLeague (@IPL) October 6, 2021
A wonderful comeback by #RCB there.
After being put to bat first, #SRH post a total of 141/7 on the board.#RCB chase coming up shortly.
Scorecard - https://t.co/EqmOIUJjxn #RCBvSRH #VIVOIPL pic.twitter.com/VQrGqd1s0w
-
Job with the ball done. ✅
— Royal Challengers Bangalore (@RCBTweets) October 6, 2021 " class="align-text-top noRightClick twitterSection" data="
Chase coming up…💪🏻#PlayBold #WeAreChallengers #ನಮ್ಮRCB #RCBvSRH pic.twitter.com/n5IbLCITyt
">Job with the ball done. ✅
— Royal Challengers Bangalore (@RCBTweets) October 6, 2021
Chase coming up…💪🏻#PlayBold #WeAreChallengers #ನಮ್ಮRCB #RCBvSRH pic.twitter.com/n5IbLCITytJob with the ball done. ✅
— Royal Challengers Bangalore (@RCBTweets) October 6, 2021
Chase coming up…💪🏻#PlayBold #WeAreChallengers #ನಮ್ಮRCB #RCBvSRH pic.twitter.com/n5IbLCITyt
ALSO READ : കാൽമുട്ടിന് പരിക്ക് ; വരുണ്‍ ചക്രവർത്തി കളിക്കുന്നത് വേദന സംഹാരിയുടെ സഹായത്താൽ, ആശങ്ക
15 റണ്‍സെടുത്ത താരത്തെ ഡാൻ ക്രിസ്‌റ്റ്യൻ എബി ഡിവില്ലിയേഴ്‌സിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ജേസണ്‍ റോയിയെ പുറത്താക്കി ഡാൻ ക്രിസ്റ്റ്യൻ ഹൈദരാബാദിനെ ഒന്നുകൂടി ഞെട്ടിച്ചു.
തൊട്ടടുത്ത ഓവറിൽ തന്നെ ഒരു റണ്‍സെടുത്ത അബ്‌ദുൾ സമദിനെ യുസ്‌വേന്ദ്ര ചഹാൽ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ വൃദ്ധിമാൻ സാഹയെ(10) ഹർഷൽ പട്ടേൽ ഡിവില്ലിയേഴ്‌സിന്‍റെ കൈകളിലെത്തിച്ചു. അവസാന ഓവറിൽ ജേസൻ ഹോൾഡർ(14) റാഷിദ് ഖാനെ കൂട്ടുപിടിച്ച് റണ്‍സ് ഉയർത്താൻ ശ്രമിച്ചു. ഇന്നിങ്സിലെ അവസാന പന്തിൽ ഹർഷൽ പട്ടേൽ ഹോൾഡറിനെ പുറത്താക്കി.