ETV Bharat / sports

സഞ്ജു, ധോണി പോരിനൊപ്പം റെക്കോഡുകളും; വാംഖഡെ കാത്തിരിക്കുന്നു

സീസണില്‍ ഓരോ ജയം വീതം സ്വന്തമാക്കിയ ശേഷമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഇതിന് മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ ജയം രാജസ്ഥാന്‍ റോയല്‍സിനൊപ്പവും രണ്ട് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവുമായിരുന്നു.

ഐപിഎല്‍ ഇന്ന് വാര്‍ത്ത  ചെന്നൈക്ക് ടോസ് വാര്‍ത്ത  രാജസ്ഥാന് ടോസ് വാര്‍ത്ത  ipl today news  chennai win toss news  rajasthan win toss news
ഐപിഎല്‍
author img

By

Published : Apr 19, 2021, 4:55 PM IST

Updated : Apr 19, 2021, 5:08 PM IST

മുംബൈ : സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഉജ്വല വിജയം നേടിയ ശേഷമാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈയെ നേരിടാന്‍ രാജസ്ഥാന്‍ ഇറങ്ങുന്നത്. സീസണിലെ ആദ്യ പോരാട്ടത്തില്‍ വീണ് പോയെങ്കിലും രണ്ടാം മത്സരത്തിലെ വമ്പന്‍ ജയം രാജസ്ഥാന്‍റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. വാംഖഡെയില്‍ ഇരു ടീമുകളെയും കാത്തിരിക്കുന്നത് ഒരുപിടി നേട്ടങ്ങളാണ്.

നായകനെന്ന നിലയില്‍ ഐപിഎല്ലില്‍ ധോണിയുടെ 200-ാം മത്സരമാണ് ഇന്ന് വാംഖഡെയിലേത്. കൂടാതെ ഐപിഎല്ലില്‍ 200 സിക്‌സുകള്‍ നേടിയ ഏഴാമത്തെ ബാറ്റ്‌സ്‌മാനെന്ന നേട്ടം സ്വന്തമാക്കാന്‍ സുരേഷ് റെയ്‌നക്ക് ഇനി രണ്ടെണ്ണം കൂടി നേടിയാല്‍ മതി. നിലവില്‍ 198 സിക്‌സുകളാണ് റെയ്‌നയുടെ പേരിലുള്ളത്.

കൂടുതല്‍ വായനക്ക്: ധവാന്‍റെ കരുത്തിൽ പഞ്ചാബിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

ചെന്നൈയുടെ തന്നെ ശര്‍ദുല്‍ താക്കൂറിന് 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാനും ഇന്ന് അവസരമുണ്ട്. നിലവില്‍ 48 വിക്കറ്റുകള്‍ അക്കൗണ്ടിലുള്ള താക്കൂറിന് രണ്ടെണ്ണം കൂടി സ്വന്തമാക്കാനായാല്‍ ഈ നേട്ടം കൈവരിക്കാം. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഡേവിഡ് മില്ലര്‍ക്ക് 2000 ഐപിഎല്‍ റണ്‍സുകള്‍ നേടാന്‍ ഇനി 88 കൂടി മതി. നിലവില്‍ 79 ഐപിഎല്ലുകളില്‍ നിന്നായി 1912 റണ്‍സാണ് മില്ലറുടെ അക്കൗണ്ടിലുള്ളത്.

Last Updated : Apr 19, 2021, 5:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.