ETV Bharat / sports

ചെപ്പോക്കില്‍ രോഹിത്, രാഹുല്‍ ഫൈറ്റ്

author img

By

Published : Apr 23, 2021, 9:38 AM IST

സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെയും പഞ്ചാബ് കിങ്‌സിന്‍റെയും ചെപ്പോക്കിലെ അവസാന മത്സരമാണിന്ന് നടക്കുന്നത്

ഐപിഎല്‍ ഇന്ന് വാര്‍ത്ത പഞ്ചാബിന് ടോസ് വാര്‍ത്ത മുംബൈക്ക് ടോസ് വാര്‍ത്ത ipl today news punjab won toss news mumbai won toss news
ഐപിഎല്‍

ചെന്നൈ: മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് പോരാട്ടത്തിനൊരുങ്ങി ചെപ്പോക്ക്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തില്‍ രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുമ്പോള്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയാണ് പഞ്ചാബ് എത്തുന്നത്.

ജയം തേടി ചാമ്പ്യന്‍മാര്‍

മധ്യനിര ഫോമിലേക്ക് ഉയരാത്തതാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. ഇഷാന്‍ കിഷനും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും അവസരത്തിനൊത്ത് ഉയരേണ്ടതുണ്ട്. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പാണ്ഡ്യ സഹോദരന്‍മാര്‍ക്കും കീറോണ്‍ പൊള്ളാര്‍ഡിനും രണ്ടക്ക സ്‌കോര്‍ കണ്ടെത്താനായില്ല. ഹര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായാണ് പവലിയനിലേക്ക് മടങ്ങിയത്. ജസ്‌പ്രീത് ബുമ്രയും ഡ്രെന്‍ഡ് ബോള്‍ട്ടും ഉള്‍പ്പെടുന്ന പേസ്‌ ആക്രമണമാണ് മുംബൈയുടെ ബൗളങ് ഡിപ്പാര്‍ട്ടുമെന്‍റിലെ ശക്തി. എന്നാല്‍ ഓള്‍ റൗണ്ടര്‍മാരില്‍ നിന്നും ശക്തമായ പിന്തുണ ഇത്തവണ ലഭിക്കാത്തത് ഇരുവരുടെയും പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും ഫോമിലേക്ക് എത്താത്തതാണ് മുംബൈക്ക് തിരിച്ചടിയാകുന്നത്.

സീസണില്‍ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജസ്‌പ്രീത് ബുമ്ര നാല് വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ ഫോമിലേക്ക് എത്താന്‍ ബോള്‍ട്ടിനായിട്ടില്ല. അതേസമയം ബൗളിങ്ങില്‍ രാഹുല്‍ ചാഹര്‍ അവസരത്തിനൊത്ത് ഉയരുന്നത് നായകന്‍ രോഹിത് ശര്‍മക്ക് ആശ്വാസമാകുന്നുണ്ട്. രണ്ട് ഇടങ്കയ്യന്‍ ബാറ്റ്‌സ്‌മാന്‍മാരുമായി ഇറങ്ങുന്ന പഞ്ചാബിനെതിരെ ചെപ്പോക്കില്‍ സ്‌പിന്നറായി ജയന്ത് യാദവിനെ മുംബൈ നിലനിര്‍ത്തിയേക്കും. സീസണില്‍ മൂന്നാമത്തെ ജയം ലക്ഷ്യമിട്ടാണ് മുംബൈ ചെപ്പോക്കില്‍ പഞ്ചാബിനെ എതിരിടുന്നത്.

തോറ്റ് മതിയായി പഞ്ചാബ്

മറുഭാഗത്ത് എല്ലാ മേഖലകളിലും താളപ്പിഴകളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. കൊല്‍ക്കത്തയും പഞ്ചാബും മാത്രമാണ് സീസണില്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയത്. പതിനാലാം സീസണിലെ രണ്ട് ഐപിഎല്ലുകളില്‍ മാത്രമാണ് പഞ്ചാബിന് ശക്തമായ സ്‌കോര്‍ കണ്ടെത്താനായത്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ ടോസ് നേടിയ നായകന്‍ രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ പോലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ പരാജയമാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്.

രാജ്സ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് പഞ്ചാബ് വെന്നിക്കൊടി പാറിച്ചത്. രാജസ്ഥാനെതിരായ മത്സരത്തില്‍ ഒഴികെ പഞ്ചാബിന്‍റെ ബൗളിങ് ഫലപ്രദമായിരുന്നില്ല. വിക്കറ്റ് വീഴ്‌ത്തുന്നതില്‍ വിട്ടുവീഴ്‌ച കാണിക്കുന്ന ഷമി ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ റണ്‍ വിട്ടു കൊടുക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാറില്ല. സമീപനത്തില്‍ അടിമുടി മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ പഞ്ചാബിന് സീസണിലും നിരാശയാകും ഫലം. ഇനിയും സമയം വൈകിയിട്ടില്ലാത്തതിനാല്‍ പഞ്ചാബിന്‍റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സൂപ്പര്‍ ഓവറിന്‍റെ ഓര്‍മയില്‍

കഴിഞ്ഞ സീസണിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് രണ്ട് സൂപ്പര്‍ ഓവറുകളിലൂടെ പഞ്ചാബ് ജയം സ്വന്തമാക്കിയിരുന്നു. അത്തരത്തില്‍ സ്വപ്‌നസമാനമായ തിരിച്ചുവരവ് ഇത്തവണും പഞ്ചാബിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിന് മുമ്പ് അഞ്ച് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ ജയം മുംബൈക്കൊപ്പവും രണ്ട് തവണ പഞ്ചാബിനൊപ്പവും നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.