ETV Bharat / sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പിന്നാലെ രണ്‍വീർ- ദീപക ജോഡി; ഐപിഎൽ ടീം സ്വന്തമാക്കാനൊരുങ്ങി താരദമ്പതികൾ - IPL

തിങ്കളാഴ്‌ച ദുബായിൽ വെച്ചാണ് ടീമുകൾക്കായുള്ള ലേലം നടക്കുക

രണ്‍വീർ സിങ്  ദീപിക പദുക്കോണ്‍  ഐപിഎല്‍  ഷാരൂഖ് ഖാൻ  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  പ്രീതി സിന്‍റ  പഞ്ചാബ് കിങ്സ്  KKR  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  അദാനി ഗ്രൂപ്പ് ഐപിഎല്‍  IPL  DEEPIKA  RANVEER  Deepika Padukone  Ranveer Singh  IPL  IPL Team
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പിന്നാലെ രണ്‍വീർ- ദീപക ജോഡി; ഐപിഎൽ ടീം സ്വന്തമാക്കാനൊരുങ്ങി താരദമ്പതികൾ
author img

By

Published : Oct 22, 2021, 4:58 PM IST

ദുബായ്‌: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുതായി എത്തുന്ന രണ്ട് ടീമുകളിൽ ഒന്നിനെ സ്വന്തമാക്കാൻ ബോളിവുഡ് സൂപ്പർ ജോഡികളായ രണ്‍വീർ സിങും ദീപിക പദുക്കോണും രംഗത്തുണ്ടെന്ന് റിപ്പോർട്ട്. പുതിയ ഐപിഎല്‍ ടീമുകള്‍ക്കായുള്ള ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. തിങ്കളാഴ്‌ച ദുബായിൽ വെച്ചാണ് ടീമുകൾക്കായുള്ള ലേലം നടക്കുക.

നിലവിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെയും, പ്രീതി സിന്‍റ പഞ്ചാബ് കിങ്സിന്‍റെയും ഉടമസ്ഥരാണ്. ദീപിക-രണ്‍വീർ ജോഡികൾ കൂടി ടീം സ്വന്തമാക്കിയാൽ ഐപിഎല്ലിൽ ബോളിവുഡിന്‍റെ സാന്നിധ്യം വർധിക്കും

അതേസമയം ടീമിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ലെയ്‌സര്‍ കുടുംബമാണ് മറ്റൊരു സ്വകാര്യ ഏജന്‍സി വഴി ബിസിസിഐയുടെ ടെണ്ടര്‍ അപേക്ഷയോട് പ്രതികരിച്ചത്. ഗ്ലേസര്‍ ഫാമിലിക്ക് പുറമെ, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സും ടെന്‍ഡര്‍ ഡോക്യുമെന്‍റുകള്‍ വാങ്ങിയിട്ടുണ്ട്.

ALSO READ : ഐപിഎല്ലിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ? ; പുതിയ ടീമിനായി താല്‍പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പ്, ടോറന്‍റ് ഫാർമ, അരബിന്ദോ ഫാർമ, ആർപി–സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ തുടങ്ങിയവരും പുതിയ ടീമുകൾക്കായി രംഗത്തുണ്ട്. അഹമ്മദാബാദ്, ലക്‌നൗ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഓരോ ടീമിന്‍റേയും അടിസ്ഥാന വില 2000 കോടിയായാണ് നിശ്ചയിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.