ETV Bharat / sports

പൊള്ളാർഡ് ഇനി വേണ്ട, ബ്രാവിസിന് അവസരം നൽകണകം; ആകാശ് ചോപ്ര - കീറോണ്‍ പൊള്ളാർഡിനെക്കുറിച്ച് ആകാശ് ചോപ്ര

ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 129 റണ്‍സ് മാത്രമാണ് പൊള്ളാർഡിന് നേടാൻ സാധിച്ചത്

Aakash Chopra about Kieron Pollard  Kieron Pollard Mumbai Indians  Kieron Pollard formout  Kieron Pollard ipl 2022  കീറോണ്‍ പൊള്ളാർഡ്  കീറോണ്‍ പൊള്ളാർഡ് മുംബൈ ഇന്ത്യൻസ്  കീറോണ്‍ പൊള്ളാർഡിനെക്കുറിച്ച് ആകാശ് ചോപ്ര  കീറോണ്‍ പൊള്ളാർഡിനെ മാറ്റണമെന്ന് ആകാശ് ചോപ്ര
പൊള്ളാർഡ് ഇനി മുംബൈ ജേഴ്‌സിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല, ബ്രാവിസിന് അവസരം നൽകണകം; ആകാശ് ചോപ്ര
author img

By

Published : May 7, 2022, 8:52 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് മുംബൈ ഇന്ത്യൻസ് കാഴ്‌ചവെയ്‌ക്കുന്നത്. ബാറ്റർമാരുടെയും ബോളർമാരുടെയും മങ്ങിയ പ്രകടനമാണ് ടീമിന്‍റെ തുടർ തോൽവികൾക്ക് കാരണം. ഇതിൽ എടുത്ത് പറയേണ്ടത് ടീമിന്‍റെ സീനിയർ താരം കീറോണ്‍ പൊള്ളാർഡിന്‍റെ പ്രകടനമാണ്. ഒരു കാലത്ത് ഓൾറൗണ്ട് മികവാൽ ടീമിന്‍റെ നെടുംതൂണായി മാറിയിരുന്ന പൊള്ളർഡ് ഇത്തവണ തീർത്തും നിരാശാജനകമായ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്.

അതേസമയം പൊള്ളാർഡ് ഈ സീസണിൽ ഇനി മുംബൈ ജേഴ്‌സിൽ കളിക്കുന്നത് കാണാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ താരം ആകാശ്‌ ചോപ്ര. പൊള്ളാർഡിനെ ഇനി കളിപ്പിക്കേണ്ട ആവശ്യമില്ല. തിലക് വർമ റണ്ണൗട്ട് ആകുന്നതിന് മുന്നേ തന്നെ പൊള്ളാർഡ് പുറത്തായി. ഇത് കൗതുകകരമായ കാര്യമാണ്. ഈ സീസണിൽ താരത്തിന് ഇനിയൊരു മത്സരം ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം ഡൊവാൾഡ് ബ്രാവിസ് ബെഞ്ചിലിരിക്കുകയാണ്, ടീം ഡേവിഡ് മികച്ച പ്രകടവും കാഴ്‌ചവെക്കുന്നുണ്ട്, ചോപ്ര പറഞ്ഞു.

ALSO READ: 6,6,6,6,6,4 ; കൗണ്ടിയില്‍ അറാടി ബെന്‍ സ്റ്റോക്‌സ് - വീഡിയോ

ടീം ഡേവിഡിന് എന്തുകൊണ്ടാണ് നേരത്തെ അവർ അവസരം നൽകാത്തതെന്ന് മനസിലാകുന്നില്ല. അനായാസം സിക്‌സുകൾ നേടാൻ കഴിവുള്ള താരത്തെ ഒരുപാട് നാൾ അവർ ബെഞ്ചിലിരുത്തി. ഇപ്പോൾ അവനെ കളിപ്പിക്കണമെന്ന ബോധോദയം മുംബൈക്ക് ഉണ്ടായിക്കാണും. പ്ലേയിങ് ഇലവനിൽ എത്തിയ ശേഷം ഒരിക്കൽ പോലും അവൻ നിരാശപ്പെടുത്തിയിട്ടില്ല. മാച്ച് വിന്നിങ് പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ചോപ്ര കൂട്ടിച്ചേർത്തു.

ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 129 റണ്‍സ് മാത്രമാണ് പൊള്ളാർഡിന് സ്വന്തമാക്കാൻ സാധിച്ചത്. 25 റണ്‍സാണ് ഏറ്റവും ഉയർന്ന സ്‌കോർ. ബോളിങ്ങിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകനടമാണ് താരം കാഴ്‌ചവെക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 99 റണ്‍സ് വഴങ്ങി വെറും നാല് വിക്കറ്റ് മാത്രമാണ് പൊള്ളാർഡിന് ഇതുവരെ നേടാനായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.