അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിനായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ് (Shubman Gill Gujarat Titans captain). ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായി ഗുജറാത്ത് ടൈറ്റന്‍സ് നിയമിച്ചിരിക്കുന്നത്. (Gujarat Titans appoint Shubman Gill as captain after Hardik Pandya joins Mumbai Indians ahead of IPL 2024).
ഹാർദിക് മുംബൈയിലേക്ക് പോയാല്‍ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഗുജറാത്ത് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാല്‍ തകർപ്പൻ ഫോമിലുള്ള ഇന്ത്യൻ ഓപ്പണറെ നായകനാക്കാനാണ് ജിടി മാനേജ്‌മെന്‍റ് തീരുമാനിച്ചത്. ഗില്ലിനെ പുതിയ ക്യാപ്റ്റനാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശുഭ്‌മാന്‍ ഗില്‍ പ്രതികരിച്ചു. "ഇത്രയും മികച്ച ടീമിനെ നയിക്കുന്നതിനുള്ള ചുമതല നല്‍കി ഫ്രാഞ്ചൈസി തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ഏറെ നന്ദി. കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ആവേശകരമായ ക്രിക്കറ്റ് ബ്രാൻഡുമായി ടീമിനെ നയിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്" ശുഭ്‌മാന്‍ ഗില്‍ പറഞ്ഞു.
-
𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐈𝐋𝐋 🫡#AavaDe pic.twitter.com/tCizo2Wt2b
— Gujarat Titans (@gujarat_titans) November 27, 2023 " class="align-text-top noRightClick twitterSection" data="
">𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐈𝐋𝐋 🫡#AavaDe pic.twitter.com/tCizo2Wt2b
— Gujarat Titans (@gujarat_titans) November 27, 2023𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐈𝐋𝐋 🫡#AavaDe pic.twitter.com/tCizo2Wt2b
— Gujarat Titans (@gujarat_titans) November 27, 2023
ശുഭ്‌മാനെപ്പോലെയുള്ള ഒരു യുവ ക്യാപ്റ്റനൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഫ്രാഞ്ചൈസിക്ക് അതിയായ ആവേശമുണ്ടെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്രിക്കറ്റ് ഡയറക്‌ടർ വിക്രം സോളങ്കി പറഞ്ഞു. "കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ശുഭ്‌മാന്‍. ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രല്ല, ടീമിന്‍റെ നായകനെന്ന നിലയിലേക്കും ശുഭ്‌മാന്‍ ഗില്‍ ഏറെ പക്വത പ്രാപിക്കുന്നത് നാം കണ്ടു.
ഫീൽഡിലെ താരത്തിന്‍റെ സംഭാവന ഗുജറാത്ത് ടൈറ്റൻസിനെ മികച്ച ഒരു ശക്തിയായി ഉയർത്തുകയും 2022-ല്‍ കിരീടം നേടുന്നതിനും 2023-ല്‍ രണ്ടാം സ്ഥാനത്ത് എത്തുന്നതിനും സഹായിച്ചു. താരത്തിന്‍റെ പക്വതയും വൈദഗ്ധ്യവും ഓൺ-ഫീൽഡ് പ്രകടനങ്ങളില്‍ വ്യക്തമാണ്. ശുഭ്‌മാനെപ്പോലെയുള്ള ഒരു യുവ ക്യാപ്റ്റനൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കുന്നതിൽ ഫ്രാഞ്ചൈസിക്ക് അതിയായ ആവേശമുണ്ട്"- വിക്രം സോളങ്കി വ്യക്തമാക്കി.
ALSO READ: 'വാങ്ങുമ്പോൾ പൊന്നും വില, ഒടുവില്‍ ഒഴിവാക്കി തലയൂരി'...ഇനി ഐപിഎല്‍ മിനി താര ലേലത്തിന് കാണാം...
അതേസമയം ഐപിഎല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്രേഡിലൂടെ 15 കോടി നല്‍കിയായിരുന്നു ഹാര്‍ദിക്കിനെ മുംബൈ മടക്കിയെത്തിച്ചത്. ഹാര്‍ദിക്കിന്‍റെ വരവോടെ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഒഴിവാക്കി. ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ട്രേഡ് ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: പവര്‍പ്ലേയിലെ 'പവര്‍ ഹിറ്റ്' ; തകര്‍പ്പന്‍ റെക്കോഡുമായി യശസ്വി ജയ്‌സ്വാള്‍