മുംബൈ : പതിവില്‍ നിന്നും വിപരീതമായി പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ബാറ്റര്‍ വിരാട് കോലിക്ക് ലഭിച്ചത്. അര്‍ഷ്‌ദീപ് സിങ്ങ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറികള്‍ പറത്തി, തുടര്‍ന്ന് ഹര്‍പ്രീത് ബ്രാറിനെ സിക്‌സറിനും പറത്തി താരം തുടക്കം ഗംഭീരമാക്കിയിരുന്നു.
പഞ്ചാബ് ഉയര്‍ത്തിയ 210 റണ്‍സിന്‍റെ കൂറ്റന്‍ ലക്ഷ്യമെന്ന സമ്മര്‍ദഘട്ടത്തിലും ബാറ്റില്‍ മികച്ച രീതിയില്‍ പന്ത് കൊള്ളിക്കാന്‍ കോലിക്കായിരുന്നു. ഇതോടെ കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തിയതായാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ വൈകാതെ തന്നെ താരത്തിന് തിരിച്ചുകയറേണ്ടി വന്നു.
-
Have never seen him like this 💔 @imVkohli pic.twitter.com/edmH6T1feo
— Sweta Sharma (@SwetaSharma22) May 13, 2022 " class="align-text-top noRightClick twitterSection" data="
">Have never seen him like this 💔 @imVkohli pic.twitter.com/edmH6T1feo
— Sweta Sharma (@SwetaSharma22) May 13, 2022Have never seen him like this 💔 @imVkohli pic.twitter.com/edmH6T1feo
— Sweta Sharma (@SwetaSharma22) May 13, 2022
പഞ്ചാബ് പേസര്‍ കാഗിസോ റബാഡയുടെ ഷോട്ട് ബോളില്‍ രാഹുല്‍ ചഹാര്‍ പിടികൂടിയായിരുന്നു താരത്തിന്‍റെ മടക്കം. കോലിയുടെ ഗ്ലൗവിലാണ് പന്ത് കൊണ്ടത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും റിവ്യൂവിലൂടെയാണ് താരത്തിന് തിരിച്ച് നടക്കേണ്ടി വന്നത്. ഗ്രൗണ്ടില്‍ നിന്നും മടങ്ങുമ്പോള്‍ ആകാശത്തേക്ക് നോക്കി നിരാശ പ്രകടമാക്കുന്ന കോലിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
-
Today we see some good shots from King Kohli bat but today he is little bit unlucky ball goes to the feilder from hip....But really like 2 fours and 1 six from #ViratKohli bat.#RCBvsPBKS #IPL2022 #IPL pic.twitter.com/7SzMpieqYm
— Talha Ahmad Khan (@Who_Talha_Ahmad) May 13, 2022 " class="align-text-top noRightClick twitterSection" data="
">Today we see some good shots from King Kohli bat but today he is little bit unlucky ball goes to the feilder from hip....But really like 2 fours and 1 six from #ViratKohli bat.#RCBvsPBKS #IPL2022 #IPL pic.twitter.com/7SzMpieqYm
— Talha Ahmad Khan (@Who_Talha_Ahmad) May 13, 2022Today we see some good shots from King Kohli bat but today he is little bit unlucky ball goes to the feilder from hip....But really like 2 fours and 1 six from #ViratKohli bat.#RCBvsPBKS #IPL2022 #IPL pic.twitter.com/7SzMpieqYm
— Talha Ahmad Khan (@Who_Talha_Ahmad) May 13, 2022
സീസണില്‍ ഇതേവരെ നേടിയ ഒരു അര്‍ധ സെഞ്ചുറിക്കപ്പുറം മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടില്ല. അതേസമയം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് 54 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.
also read: IPL 2022 | ഐപിഎല്ലില്‍ ചരിത്രം കുറിച്ച് കോലി ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.