ETV Bharat / sports

IPL 2022 | ജയം തുടരാന്‍ പഞ്ചാബും ഹൈദരാബാദും, ഐപിഎല്ലില്‍ പോരാട്ടം കനക്കും

കളിച്ച അഞ്ച് മത്സരങ്ങളില്‍ പഞ്ചാബും ഹൈദരാബാദും മൂന്ന് വീതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്

author img

By

Published : Apr 17, 2022, 3:01 PM IST

IPL 2022  Punjab Kings vs Sunrisers Hyderabad  പഞ്ചാബ് കിങ്സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍
IPL 2022: ജയം തുടരാന്‍ പഞ്ചാബും ഹൈദരാബാദും, ഐപിഎല്ലില്‍ പോരാട്ടം കനക്കും

മുംബൈ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. അവസാന മൂന്ന് കളിയും ജയിച്ചാണ് ഹൈദരാബിന്‍റെ വരവ്.

അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച കരുത്തുമായാണ് പഞ്ചാബെത്തുന്നത്. സീസണില്‍ തങ്ങളുടെ അറാം മത്സരത്തിനാണ് ഇരുസംഘവും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ പഞ്ചാബും ഹൈദരാബാദും മൂന്ന് വീതം മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.

എന്നാല്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തും ഹൈദരാബാദ് ഏഴാം സ്ഥാനത്തുമാണ്. നേരത്തെ ഇരു സംഘവും നേർക്കുനേർ വന്നപ്പോള്‍ ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്.

17 മത്സരങ്ങളില്‍ പഞ്ചാബും ഹൈദരാബാദും പരസ്‌പരം പോരടിച്ചപ്പോള്‍ 12ലും ജയിച്ച് കയറിയത് ഹൈദരാബാദാണ്. 5 മത്സരങ്ങളിലാണ് പഞ്ചാബിന് ജയിക്കാനായത്. ഇതോടെ ചരിത്രം തിരുത്തി മുന്നേറാനാവും പഞ്ചാബിന്‍റെ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.