മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിറങ്ങുന്നത്.
മുംബൈ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡെവാള്‍ഡ് ബ്രെവിസ്, ഉനദ്ഘട്ട് എന്നിവര്‍ പുറത്തായപ്പോള്‍, ടിം ഡേവിഡും കുമാർ കാർത്തികേയയും ടീമില്‍ ഇടംപിടിച്ചു. സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിനാണ് രാജസ്ഥാനും മുംബൈയും ഇറങ്ങുന്നത്. കളിച്ച എട്ട് മത്സരങ്ങളില്‍ ആറ് ജയമുള്ള രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ എട്ടും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.
മുംബൈക്കെതിരായ മത്സരം രാജസ്ഥാന്‍ മുൻ ക്യാപ്റ്റൻ ഷെയ്‌ൻ വോണിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് രാജസ്ഥാന്‍ താരങ്ങള്‍ കളിക്കാനിറങ്ങുക. കോളറിൽ ‘എസ്‌ഡബ്ല്യു23’ എന്നെഴുതിയ പ്രത്യേക ജേഴ്‌സിയാണ് രാജസ്ഥാന്‍ താരങ്ങള്‍ ധരിക്കുക. വോണിന്‍റെ ജേഴ്‌സി നമ്പറായിരുന്നു 23.
രാജസ്ഥാൻ റോയൽസ്: ജോസ് ബട്‌ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (സി), ഡാരിൽ മിച്ചൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് സെൻ.
മുംബൈ ഇന്ത്യൻസ് : ഇഷാൻ കിഷൻ, രോഹിത് ശർമ്മ(സി), ടിം ഡേവിഡ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ്, ഹൃത്വിക് ഷോക്കീൻ, ഡാനിയൽ സാംസ്, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, റിലേ മെറിഡിത്ത്.