മുംബൈ : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 170 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 169 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (50 പന്തില്‍ 68 റണ്‍സ്), ദീപക് ഹൂഡ (33 പന്തില്‍ 51) എന്നിവരുടെ പ്രകടനമാണ് ലഖ്‌നൗവിന് നിര്‍ണായകമായത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ലഖ്‌നൗവിന് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. അഞ്ചോവര്‍ പിന്നിടും മുമ്പ് തകര്‍പ്പനടിക്കാരായ ക്വിന്‍റണ്‍ ഡി കോക്ക് (1), എവിന്‍ ലൂയിസ് (1), മനിഷ് പാണ്ഡെ (11) എന്നിവരുടെ വിക്കറ്റുകള്‍ സംഘത്തിന് നഷ്‌ടമായി. ഈ സമയം 27 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഒന്നിച്ച രാഹുലും ഹൂഡയുമാണ് ലഖ്‌നൗവിനായി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ചാം വിക്കററ്റില്‍ ഇരുവരും 87 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 16ാം ഓവറിന്‍റെ ആദ്യ പന്തില്‍ ഹൂഡയെ പുറത്താക്കി റൊമാരിയോ ഷെഫേര്‍ഡാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്.
ആറാമനായെത്തിയ അയുഷ് ബദോനിക്കൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 19ാം ഓവറില്‍ രാഹുല്‍ പുറത്തായി. തുടര്‍ന്നെത്തിയ ക്രുനാല്‍ പാണ്ഡ്യയും (3 പന്തില്‍ 6) ഈ ഓവറില്‍ തന്നെ മടങ്ങി. 20ാം ഓവറിന്‍റെ ആറാം പന്തില്‍ ആയുഷ് ബദോനി (12 പന്തില്‍ 19 റണ്‍സ്) റണ്ണൗട്ടായി. മൂന്ന് പന്തില്‍ എട്ട് റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡല്‍ പുറത്താകാതെ നിന്നു.
also read: സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ആസ്വദിച്ച് കളിക്കുന്നു : ജോസ് ബട്‌ലര്‍
ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ടി. നടരാജന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.