ETV Bharat / sports

IPL 2022 | വെടിക്കെട്ടുമായി ലൂയിസ്; ലഖ്‌നൗവിന് ഐപിഎല്ലിലെ ആദ്യ ജയം, ചെന്നൈക്ക് തുടർച്ചയായ രണ്ടാം തോൽവി - ipl match results

ലൂയിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും യുവതാരം ആയുഷ് ബദോനിയുടെ മിന്നലടികളുടെയും കരുത്തിലാണ് 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയത്തിലെത്തിയത്.

IPL  CSK vs LSG  IPL 2022 | വെടിക്കെട്ടുമായി ലൂയിസ്; ലഖ്‌നൗവിന് ഐപിഎല്ലിലെ ആദ്യ ജയം, ചെന്നൈക്ക് തുടർച്ചയായ രണ്ടാം തോൽവി  IPL 2022  Lucknow super giants beat Chennai super kings  Lucknow super giants  Chennai super kings  ചെന്നൈ സൂപ്പർ കിങ്സ്  ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്  ipl updates  ipl match results  എവിൻ ലൂയിസും ബദോനിയും തിളങ്ങി
IPL 2022 | വെടിക്കെട്ടുമായി ലൂയിസ്; ലഖ്‌നൗവിന് ഐപിഎല്ലിലെ ആദ്യ ജയം, ചെന്നൈക്ക് തുടർച്ചയായ രണ്ടാം തോൽവി
author img

By

Published : Apr 1, 2022, 8:20 AM IST

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന് ആറു വിക്കറ്റിന്‍റെ ജയം. കൈവിട്ടെന്ന് തോന്നിപ്പിച്ച കളി അവസാന ഓവറുകളിലെ അവിശ്വസനീയ ബാറ്റിംഗിലൂടെ ലഖ്‌നൗ തിരിച്ചുപിടിച്ചത്. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ലൂയിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും യുവതാരം ആയുഷ് ബദോനിയുടെ മിന്നലടികളുടെയും കരുത്തിലാണ് 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയത്തിലെത്തിയത്. 23 പന്തില്‍ 55 റണ്‍സുമായി ലൂയിസും 9 പന്തില്‍ 19 റണ്‍സെടുത്ത ബദോനിയും പുറത്താകാതെ നിന്നു.

സീസണിൽ ലഖ്‌നൗവിന്‍റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് അവർ പരാജയപ്പെട്ടിരുന്നു. അതേസമയം, ക്യാപ്റ്റനായി രവീന്ദ്ര ജഡേജയുടെയും ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയോടും ചെന്നൈ പരാജയപ്പെട്ടിരുന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ആദ്യ രണ്ടു മത്സരങ്ങളും തോൽക്കുന്നത്.

ചെന്നൈ‌ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിനായി ഓപ്പണിംഗ് വിക്കറ്റില്‍ 10.2 ഓവറില്‍ 99 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡീകോക്കും മികച്ച തുടക്കമാണ് നൽകിയത്. 26 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെയും 45 പന്തില്‍ 61 റണ്‍സെടുത്ത ഡീകോക്കിനെയും പ്രിട്ടോറിയസ് മടക്കി. പിന്നാലെ അഞ്ച് റണ്‍സെടുത്ത മനീഷ് പാണ്ഡെയെ വീഴ്ത്തി തുഷാര്‍ ദേശ്‌പാണ്ഡെ ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയെങ്കിലും ആദ്യം ദീപക് ഹൂഡക്കൊപ്പവും(8 പന്തില്‍ 13) പിന്നീട് ആയുഷ് ബദോനിക്കൊപ്പവും ലൂയിസ് തകര്‍ത്തടിച്ചു.

ALSO READ: വിക്കറ്റ് കീപ്പർമാരിൽ ഒന്നാമൻ, ഇന്ത്യക്കാരിൽ ആറാമൻ ; ടി20ൽ പുത്തൻ റെക്കോഡ് സ്വന്തമാക്കി ധോണി

അവസാന നാലോവറില്‍ ജയത്തിലേക്ക് 56 റണ്‍സായിരുന്നു ലഖ്‌നൗവിന് വേണ്ടിയിരുന്നത്. പ്രിട്ടോറിയസ് എറിഞ്ഞ പതിനേഴാം ഓവറില്‍ 9 റണ്‍സടിച്ച ലഖ്‌നൗ ഡ്വയിന്‍ ബ്രാവോയുടെ പതിനെട്ടാം ഓവറില്‍ 12 റണ്‍സടിച്ചു. എന്നാല്‍ ശിവം ദുബെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 25 റണ്‍സടിച്ച് ലഖ്‌നൗ വിജയത്തിന് അടുത്തെത്തി. മുകേഷ് ചൗധരി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ വൈഡായപ്പോള്‍ അടുത്ത പന്തില്‍ സിക്‌സ് നേടിയ ബദോനി വിജയം അനായാസമാക്കി.

നേരത്തെ ടോസ്‌ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 210 റണ്‍സ് നേടി. അർധശതകം പൂർത്തിയാക്കിയ റോബിൻ ഉത്തപ്പയുടേയും 49 റണ്‍സിന് പുറത്തായ ശിവം ദുബെയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോർ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.