ETV Bharat / sports

IPL 2022: ഒരു സീസണില്‍ ഒരേ ടീമിനെതിരെ രണ്ട് സെഞ്ചുറി; കോലിയുടെ നേട്ടത്തിനൊപ്പം രാഹുല്‍ - കെഎല്‍ രാഹുല്‍ ഐപിഎല്‍ റെക്കോഡ്

ഐപിഎല്ലിന്‍റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരങ്ങളിലാണ് രാഹുലിന്‍റെ സെഞ്ചുറി പ്രകടനം.

IPL 2022  KL Rahul joins Virat Kohli in rare list of IPL hundreds  IPL hundreds  KL Rahul  കെഎല്‍ രാഹുല്‍  വിരാട് കോലി  കെഎല്‍ രാഹുല്‍ ഐപിഎല്‍ റെക്കോഡ്  KL Rahul ipl record
IPL 2022: ഒരു സീസണില്‍ ഒരേ ടീമിനെതിരെ രണ്ട് സെഞ്ചുറി; കോലിയുടെ നേട്ടത്തിനൊപ്പം രാഹുല്‍
author img

By

Published : Apr 24, 2022, 10:26 PM IST

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി നേടിയ ലഖ്‌നൗ സൂപ്പർ ജയന്‍റ് ക്യാപ്റ്റൻ കെഎൽ രാഹുൽ തിളങ്ങിയിരുന്നു. 62 പന്തില്‍ 12 ഫോറുകളും നാല് സിക്‌സും സഹിതം 103* റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. സീസണില്‍ താരത്തിന്‍റെ രണ്ടാം സെഞ്ചുറിയാണിത്.

മുംബൈക്കെതിരായ തന്നെയായിരുന്നു രാഹുലിന്‍റെ ആദ്യ സെഞ്ചുറി നേട്ടം. ഇതോടെ ഒരു സീസണില്‍ ഒരേ ടീമിനെതിരെ രണ്ട് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ രാഹുലിനായി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലാണ് ഈ അപൂര്‍വ റെക്കൊഡ് ആദ്യം സ്വന്തമാക്കിയത്.

2016 ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു കോലിയുടെ നേട്ടം. ഐപിഎല്ലില്‍ രാഹുലിന്‍റെ നാലാം സെഞ്ചുറിയാണിത്. അതേസമയം അറ് സെഞ്ചുറികളുള്ള ക്രിസ്‌ ഗെയിലാണ് ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ചുറികളുള്ള താരം.

അഞ്ച് സെഞ്ചുറികളുമായി വിരാട് കോലിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഡേവിഡ് വാര്‍ണര്‍, ഷെയ്‌ന്‍ വാട്‌സണ്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കും നാല് സെഞ്ചുറികളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.