ETV Bharat / sports

IPL 2022: ജയം തുടരാൻ കൊൽക്കത്ത, ആദ്യ ജയം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍: ഇന്ന് തീപാറും പോരാട്ടം - kolkata knight riders vs royal challengers

ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

ഐപിഎല്‍  IPL 2022  kolkata knight riders vs royal challengers bangalore preview  kolkata knight riders vs royal challengers  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
ജയം തുടരാൻ കൊൽക്കത്ത, ജയിച്ച് തുടങ്ങാന്‍ ബാംഗ്ലൂര്‍; ഐപിഎല്‍ ഇന്ന് തീപാറും പോരാട്ടം
author img

By

Published : Mar 30, 2022, 1:58 PM IST

മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ബാംഗ്ലൂരും ജയം തുടരാന്‍ കൊല്‍ക്കത്തയും പോരടിക്കുമ്പോള്‍ ഗ്രൗണ്ടില്‍ തീപാറുന്നതാവും.

കൊല്‍ക്കത്ത സന്തുലിതം: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. അജിന്‍ക്യ രഹാനെ, ഉമേഷ് യാദവ് എന്നിവരുടെ മികവില്‍ അറ് വിക്കറ്റിന്‍റെ ജയമാണ് ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നേടിയത്. ശ്രേയസ് അയ്യര്‍ക്ക് കീഴിലിറങ്ങുന്ന സംഘം ഏറെക്കുറെ സന്തുലിതമാണ്.

മികച്ച ഫോം പുലര്‍ത്തുന്ന ശ്രേയസിനൊപ്പം വെങ്കടേഷ് അയ്യർ, സാം ബില്ലിങ്സ്, ആന്ദ്രേ റസൽ, സുനിൽ നരയ്ൻ‌, വരുൺ ചക്രവർത്തി, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ഉമേഷ്‌ യാദവ് തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ.

അടിവാങ്ങാതിരിക്കണം ബാംഗ്ലൂര്‍ ബൗളര്‍മാര്‍: ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ പഞ്ചാബിനെതിരെ ബോളിങ്ങിലാണ് ബാംഗ്ലൂരിന് പിഴച്ചത്. ക്യാപ്റ്റന്‍ ഫാഫ്‌ ഡുപ്ലെസിസ്, വിരാട് കോലി, ദിനേശ് കാർത്തിക്, അനുരാജ് റാവത്ത് എന്നിവരുടെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. ബൗളിങ് യൂണിറ്റില്‍ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മികവ് കാണിക്കേണ്ടതുണ്ട്.

പവർപ്ലേകളിലും ഡെത്ത് ഓവറിലും തല്ല് വാങ്ങിക്കൂട്ടിയാണ് 200 മുകളില്‍ സ്‌കോറുണ്ടായിട്ടും പഞ്ചാബിനെതിരായ മത്സരം ബാംഗ്ലൂര്‍ കൈവിട്ടത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ 59 റണ്‍സാണ് വഴങ്ങിയത്. ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 36 റണ്‍സും, ഹസരംഗ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി. യുവതാരം ആകാശ് ദീപും ചിലവേറിയതായിരുന്നു. മൂന്ന് ഓവറില്‍ 38 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

നേര്‍ക്ക് നേര്‍: നേരത്തെ ഇരുസംഘവും നേര്‍ക്ക്‌നേര്‍ വന്നപ്പോള്‍ കൊല്‍ക്കയ്‌ക്ക് മേല്‍ക്കൈയുണ്ട്. 29 മത്സരങ്ങളില്‍ 16 മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍, 13 മത്സരങ്ങളാണ് ബാംഗ്ലൂരിനൊപ്പം നിന്നത്. കഴിഞ്ഞ സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയിച്ചത് കൊല്‍ക്കത്തയാണ്.

also read: സ്വീഡനെ വീഴ്‌ത്തി; ലെവന്‍ഡോവ്‌സ്‌കിയും കൂട്ടരും ഖത്തറിലേക്ക്

പിച്ച് റിപ്പോര്‍ട്ട്: ബൗളര്‍മാരേയും ബാറ്റര്‍മാരേയും ഒരു പോലെ പിന്തുണയ്‌ക്കുന്നതാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ച്. 160 മുതല്‍ 170 വരെ സ്‌കോറാണ് പ്രതീക്ഷിക്കാനാവുക. ശരാശരി 162 റണ്‍സാണ് ഒന്നാം ഇന്നിങ്സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച വിജയ ശതമാനമുള്ള പിച്ച് കൂടിയാണിത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.