കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ ബാറ്റിങ് മികവിനെ പ്രശംസിച്ച് വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണ് ഭോഗ്‌ലെയുടെ പ്രതികരണം. ഒഴുക്കോടെയുള്ള സഞ്‌ജുവിന്‍റെ ബാറ്റിങ് രീതിയെയാണ് ഭോഗ്‌ലെ പ്രശംസിച്ചിരിക്കുന്നത്.
സഞ്‌ജുവിനെക്കൂടാതെ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും ഭോഗ്‌ലെയുടെ പ്രശംസയുണ്ട്. 'ഒരു മത്സരത്തില്‍ സഞ്ജു സാംസണും ശുഭ്‌മാന്‍ ഗില്ലും ഒഴുക്കോടെ ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ ആ ദിവസം ധന്യമായി' എന്ന് ട്വിറ്ററില്‍ ഭോഗ്‌ലെ കുറിച്ചു.
-
If you can see Samson and Shubman Gill in flow in one game, you've had a good day.
— Harsha Bhogle (@bhogleharsha) May 24, 2022 " class="align-text-top noRightClick twitterSection" data="
">If you can see Samson and Shubman Gill in flow in one game, you've had a good day.
— Harsha Bhogle (@bhogleharsha) May 24, 2022If you can see Samson and Shubman Gill in flow in one game, you've had a good day.
— Harsha Bhogle (@bhogleharsha) May 24, 2022
ഗുജറാത്തിനെതിരെ മൂന്നാമനായി ക്രീസിലെത്തിയ സഞ്‌ജു വെടിക്കെട്ട് പ്രകടനം നടത്തിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലെത്തിച്ച് തുടങ്ങിയ സഞ്ജു 26 പന്തില്‍ 47 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും സഹിതമായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്.
21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം. നേരത്തെ സഞ്ജുവിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ ഹര്‍ഷ ഭോഗ്‌ലെ രംഗത്തെത്തിയിരുന്നു. സഞ്‌ജുവിനെക്കൂടാതെ ഹൈദരാബാദ് ബാറ്റര്‍ രാഹുല്‍ ത്രിപാഠിയും ടീമില്‍ വേണമായിരുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നത്.
also read: 'രോഹിത്തിന്‍റെ വാക്കുകൾ കണ്ണ് നിറച്ചു' ; ഇന്ത്യൻ കുപ്പായത്തിൽ കളിക്കുകയാണ് സ്വപ്‌നമെന്ന് തിലക് വർമ
''ഞാന്‍ കരുതിയത് കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്നും കരുതി. ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് ഇപ്പോഴും എന്‍റെ അഭിപ്രായം.'' ഭോഗ്‌ലെ കുറിച്ചു.