ETV Bharat / sports

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഹൈദരാബാദ്; ബാംഗ്ലൂരിനെതിരെ അഞ്ച് വിക്കറ്റ് ജയം - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ

32 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍.

srh won by 5wickets  ipl 2020  ipl uae 2020  -royal-challengers-bangalore-  ipl-2020  sunrisers-hyderabad  royal-challengers-bangalore-to-face-sunrisers-hyderabad  ഷാര്‍ജ  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ  സണ്‍റൈസേഴ്സ് ഹൈദരാബാദ്
പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഹൈദരാബാദ്; ബാംഗ്ലൂരിനെതിരെ അഞ്ച് വിക്കറ്റ് ജയം
author img

By

Published : Oct 31, 2020, 11:44 PM IST

ഷാര്‍ജ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ചു വിക്കറ്റ് ജയം. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്‍റുമായി ഏഴിൽ നിന്ന് നലാം സ്ഥാനത്ത് എത്തിയ ഹൈദരാബാദ് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി.

  • " class="align-text-top noRightClick twitterSection" data="">

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തോല്‍വിയോടെ നവംബര്‍ രണ്ടിന് ഡല്‍ഹിക്കെതിരേ നടക്കുന്ന മത്സരം ബാംഗ്ലൂരിന് നിര്‍ണായകമായി. 32 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡെ 19 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (8) പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ സാഹ - പാണ്ഡെ സഖ്യം 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

10 പന്തില്‍ നിന്ന് മൂന്നു സിക്‌സടക്കം 26 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്. കെയ്ന്‍ വില്യംസണ്‍ (8), അഭിഷേക് ശര്‍മ (8) എന്നിവരാണ് പുറത്തായ താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന ഹൈദരാബാദ് ബൗളിങ് നിരയാണ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടിയത്. 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ്വ ഫിലിപ്പെയാണ് ബാംഗ്ലൂരിന്‍റെ ടോപ്പ് സ്‌കോറര്‍. ഫിലിപ്പെയെ കൂടാതെ എബി ഡിവില്ലിയേഴ്‌സ് (24), വാഷിങ്ടണ്‍ സുന്ദര്‍(21) ഗുര്‍കീര്‍ത്ത് സിങ് (15) എന്നിവര്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നത്.

ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഷഹദാസ് നദീം, റാഷിദ് ഖാന്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. സന്ദീപ് ശര്‍മയാണ് കളിയിലെ കേമൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.