ദുബായ്: ഐപിഎല്ലില്‍ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബോളിങ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. പത്ത് കളികള്‍ വീതം കളിച്ച ഇരു ടീമുകളും നാല് മത്സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്. മികച്ച റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും പഞ്ചാബ് ആറാമതുമാണ്. മായങ്ക് അഗര്‍വാള്‍, ജിമ്മി നീഷാം എന്നിവര്‍ക്ക് പകരം ക്രിസ് ജോര്‍ദാൻ മൻദീപ് സിങ് എന്നിവര്‍ പഞ്ചാബ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. മറുവശത്ത് ഹൈദരാബാദ് ഷഹ്‌ബാസ് നദീമിന് പകരം ഖലീല്‍ അഹമ്മദിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.
നിര്‍ണായക പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ പഞ്ചാബിന് ബാറ്റിങ് - ipl 2020
പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.