ദുബായ്: ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ ക്രഡിറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് നല്‍കി സഞ്ജു സാംസണ്‍. കോലിയുമായ നടത്തിയ കൂടിക്കാഴ്‌ചയാണ് ഷാര്‍ജയിലെ തകര്‍ക്കപ്പന്‍ പ്രകടനത്തിലേക്ക് വഴിവെച്ചതെന്ന് സഞ്ജു പറഞ്ഞു. ക്രീസില്‍ തുടരുന്നിടത്തോളം കാലം ക്രിക്കറ്റിനായി ജീവിതം സമര്‍പ്പിക്കാനായിരുന്നു കോലിയുടെ ഉപദേശം. ആ വാക്കുകള്‍ അക്ഷരം പ്രതി അനുസരിച്ച സഞ്ജുവിന് ഈ സീസണില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ഈ വര്‍ഷം ആദ്യം ജിമ്മില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്‌ചയെന്ന് സഞ്ജു ഓര്‍മിച്ചെടുക്കുന്നു. കോലിക്കൊപ്പം പരിശീലനം നടത്തുകയായിരുന്നു. അദ്ദേഹത്തിന്‍റെ പരിശീലന രീതികളെ കുറിച്ചും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനെ കുറിച്ചും ചോദിച്ചറിഞ്ഞു. ഫിറ്റ്നസ് നിലനിര്‍ത്താനായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുള്ള കാരണവും ആരാഞ്ഞു.
ആ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അമരക്കാരന്‍ നല്‍കിയ മറുപടി മറ്റൊരു ചോദ്യമായിരുന്നു. സഞ്ജു നിങ്ങള്‍ എത്രകാലം ക്രിക്കറ്റ് കളിക്കും. കോലി ചോദിച്ചു. എനിക്ക് 25 വയസായി, 10 വര്‍ഷം കൂടി കളിക്കാനാകുമെന്ന് മറുപടി നല്‍കി.
പിന്നെ എല്ലാം വേഗത്തിലായിരുന്നു. പത്ത് വര്‍ഷം ക്രിക്കറ്റിനായി മാറ്റിവെക്കാന്‍ കോലി സഞ്ജുവിനോട് ആവശ്യപെട്ടു. അതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാം, എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ 10 വര്‍ഷത്തിന് ശേഷം മാത്രം. 10 വര്‍ഷം മാത്രമെ നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കൂ, ആ സമയം എന്തുകൊണ്ട് നിങ്ങളെ തന്നെ ക്രിക്കറ്റിനായി സമര്‍പ്പിച്ചുകൂട. കോലിയുടെ ആ വാക്കുകള്‍ കളിക്കളത്തിലെ തന്‍റെ അര്‍പ്പണ മനോഭാവത്തെ മാറ്റിമറിച്ചു.
നിലവില്‍ എല്ലാം ക്രിക്കറ്റിനായ സമര്‍പ്പിച്ച താന്‍ ചിലത് പ്രത്യേകമായി നല്‍കാന്‍ കൂടി തീരുമാനിച്ചു. കുറച്ച് കൂടി ചിലത് ഫീല്‍ഡിലേക്ക് നല്‍കാനുണ്ടെന്ന തിരിച്ചറിവ് ആ കൂടിക്കാഴ്‌ചയിലൂടെ ഉണ്ടായെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
സ്വന്തം ശൈലി രൂപപ്പെടത്താനാണ് ആഗ്രഹമെന്നും മഹേന്ദ്രസിങ് ധോണിെയ അനുകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ധോണിയെ അനുകരിക്കുകയോ അതിനെ കുറിച്ച് ആലോചിക്കുകയോ എളുപ്പമല്ല. ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമോ ഫിനിഷറോ ആണ് അദ്ദേഹം. അതിനാല്‍ തന്നെ ധോണിയാകാന്‍ ശ്രമിക്കാറില്ലെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.
ഐപിഎല്ലില്‍ 13ാം പതിപ്പില്‍ ഷാര്‍ജയിലെ സിക്‌സുകള്‍ കൊണ്ട് സുല്‍ത്താനായി മാറിയിരിക്കുകയാണ് സഞ്ജു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരങ്ങളും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത സഞ്ജു ഒരു തവണ കളിയിലെ താരമായും തെരഞ്ഞെടുക്കപെട്ടു. രണ്ട് മത്സരങ്ങളിലും അര്‍ദ്ധസെഞ്ച്വറി തികച്ച മലയാളി താരം 16 സിക്‌സുകളും സ്വന്തം പേരില്‍ കുറിച്ചു.