ദുബായ്: ഐപിഎല്‍ മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ പന്തെറിയാന്‍ ആഗ്രഹമുണ്ടെന്ന് ഓസിസ് സ്‌പിന്നര്‍ ആദം സാംപ. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടിയാണ് സാംപ പന്തെറിയുന്നത്.
അവസാന ഓവറുകളിലെ നിര്‍ണായക സമയത്ത് പന്തെറിയാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇംഗ്ലണ്ട് പര്യടനത്തിനിടെ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ നിര്‍ദ്ദേശ പ്രകാരം അവസാന ഓവറുകളില്‍ പന്തെറിയാന്‍ സാംപക്ക് അവസരം ലഭിച്ചിരുന്നു. പരമ്പരയില്‍ ഇതിനകം രണ്ട് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകളും സാംപ സ്വന്തമാക്കി. അവസാന ഓവറുകളില്‍ പന്തെറിയുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്നും സാംപ പറഞ്ഞു.
ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ചലഞ്ചേഴ്‌സിനായി പന്തെറിയാന്‍ എത്തുന്നുണ്ട്. കഴിഞ്ഞ 12 സീസണുകളിലായി കിരീടം സ്വന്തമാക്കാനാകാത്ത ആര്‍സിബി ഇത്തവണ കപ്പടിക്കാനാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്.