ETV Bharat / sports

പടിക്കല്‍ കലമുടച്ച് പഞ്ചാബ്; കൊല്‍ക്കത്തക്ക് രണ്ട് റണ്‍സിന്‍റെ ജയം - പഞ്ചാബ് vs കൊൽക്കത്ത ഇന്ന്

165 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച നായകന്‍ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് വമ്പന്‍ തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചതെങ്കിലും മധ്യനിരക്ക് അത് മുതലാക്കാനായില്ല

IPL 2020  IPL 2020 news  IPL 2020 UAE  KXIP vs KKR dream 11 team  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 യുഎഇ  പഞ്ചാബ് vs കൊൽക്കത്ത ഇന്ന്  പഞ്ചാബ് vs കൊൽക്കത്ത ഡ്രീം 11 ടീം
ഐപിഎൽ
author img

By

Published : Oct 10, 2020, 7:57 PM IST

അബുദാബി: അവസാന നിമിഷം വരെ നീണ്ട ആവേശപോരാട്ടത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് റണ്‍സിന്‍റെ ജയം. 165 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ ജയം ഉറപ്പാക്കിയെന്ന് തോന്നിച്ച ശേഷമാണ് പഞ്ചാബ് മത്സരം കൈവിട്ടത്. അവസാന പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ സിക്‌സടിച്ച് സമനില നേടാന്‍ ശ്രമിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ആ ശ്രമം ഫോറായി മാറി.

നായകന്‍ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് വമ്പന്‍ തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 115 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. 39 പന്തില്‍ 56 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ പഞ്ചാബിന് മികച്ച തുടക്കം നല്‍കി. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്‍റെ ഇന്നിങ്സ്. അവസാന ഓവര്‍ വരെ പിടിച്ച് നിന്ന നായകന്‍ ലോകേഷ് രാഹുല്‍ 58 പന്തില്‍ 74 റണ്‍സെടുത്താണ് പുറത്തായത്. ആറ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ 10 റണ്‍സെടുത്തും ക്രിസ് ജോര്‍ദാന്‍ റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു.

കൂടുതല്‍ വായനക്ക്: ഗില്ലിനും കാര്‍ത്തിക്കിനും അർദ്ധ സെഞ്ച്വറി; പഞ്ചാബിന് 165 റണ്‍സ് വിജയ ലക്ഷ്യം

പ്രഭ്‌സിമ്രാന്‍ സിങ് നാല് റണ്‍സെടുത്തും നിക്കോളാസ് പുരാന്‍ 16 റണ്‍സെടുത്തും മന്‍ദീപ് സിങ് സംപൂജ്യനായും പുറത്തായി. കൊല്‍ക്കത്തക്ക് വേണ്ടി പ്രസിദ്ധ് കൃഷ്‌ണ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സുനില്‍ നരെയ്‌ന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.