അബുദാബി: ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ ആദ്യസ്ഥാനക്കാരും അവസാന സ്ഥാനക്കാരും ഏറ്റുമുട്ടുന്നു. അബുദാബിയില്‍ രാജസ്ഥാൻ റോയല്‍സിന് എതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നായകൻ രോഹിത്തിന് മുംബൈ വിശ്രമം നല്‍കി. പൊള്ളാര്‍ഡാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. കോള്‍ട്ടർ നെയ്‌ലിന് പകരം ജെയിംസ് പാറ്റിൻസണ്‍ ടീമില്‍ ഇടം നേടി. മറുവശത്ത് ഹൈദരാബാദിനെതിരെ ഇറക്കിയ അതേ ടീമിനെയാണ് രാജസ്ഥാൻ മുംബൈയ്‌ക്കെതിരെയും പരീക്ഷിക്കുന്നത്.
-
A look at the Playing XI for #RRvMI#Dream11IPL pic.twitter.com/pLrxoa2eNx
— IndianPremierLeague (@IPL) October 25, 2020 " class="align-text-top noRightClick twitterSection" data="
">A look at the Playing XI for #RRvMI#Dream11IPL pic.twitter.com/pLrxoa2eNx
— IndianPremierLeague (@IPL) October 25, 2020A look at the Playing XI for #RRvMI#Dream11IPL pic.twitter.com/pLrxoa2eNx
— IndianPremierLeague (@IPL) October 25, 2020
സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്‍റ് മാത്രമുള്ള രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചതാണ്. മറുവശത്ത് കൂടുതല്‍ ജയങ്ങള്‍ നേടി ആത്മവിശ്വാസത്തോടെ പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാണ് മുംബൈ ശ്രമിക്കുന്നത്. കഴിഞ്ഞ കളിയില്‍ പൊള്ളാര്‍ഡിന്‍റെ ക്യാപ്‌റ്റൻസിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മുംബൈ. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈ തോറ്റത്. മറുവശത്ത് അവസാന അഞ്ച് കളികളില്‍ നാലും തോറ്റാണ് രാജസ്ഥാൻ എത്തുന്നത്.