അബുദാബി: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെയും നായകന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെയും നേതൃത്വത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
-
Target set! 🎯
— KolkataKnightRiders (@KKRiders) October 10, 2020 " class="align-text-top noRightClick twitterSection" data="
Over to our bowlers! 👊🏼#KXIPvKKR #KKRHaiTaiyaar #Dream11IPL pic.twitter.com/qFxvhovRDg
">Target set! 🎯
— KolkataKnightRiders (@KKRiders) October 10, 2020
Over to our bowlers! 👊🏼#KXIPvKKR #KKRHaiTaiyaar #Dream11IPL pic.twitter.com/qFxvhovRDgTarget set! 🎯
— KolkataKnightRiders (@KKRiders) October 10, 2020
Over to our bowlers! 👊🏼#KXIPvKKR #KKRHaiTaiyaar #Dream11IPL pic.twitter.com/qFxvhovRDg
47 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 57 റണ്‍സ് സ്വന്തമാക്കിയ ഗില്‍ റണ്‍ ഔട്ടായി. അഞ്ചാമനായി ഇറങ്ങി ദിനേശ് കാര്‍ത്തിക്ക് 29 പന്തില്‍ 58 റണ്‍സെടുത്ത് കൂടാരം കയറി. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കാര്‍ത്തിക്കിന്‍റ വെടിക്കെട്ട് ഇന്നിങ്സ്. കാര്‍ത്തിക്കും ഗില്ലും ചേര്‍ന്ന് 82 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയും (4) നിതീഷ് റാണയും (2) രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ നാലാമനായി ഇറങ്ങിയ ഓയിന്‍ മോര്‍ഗനാണ് ഗില്ലിന് ആദ്യഘട്ടത്തില്‍ പിന്തുണ നല്‍കിയത്. 23 പന്തില്‍ 24 റണ്‍സെടുത്ത മോര്‍ഗന്‍ രവി ബിഷ്‌ണോയിയുടെ പന്തില്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി പുറത്തായി. ഗില്ലും മോര്‍ഗനും ചേര്‍ന്നുണ്ടാക്കിയ 49 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് അടിത്തറ പാകിയത്.
പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, രവി ബിഷ്‌ണോയി, ഹര്‍ഷ്‌ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. വിക്കറ്റിന് പിന്നില്‍ രണ്ട് പേരെ റണ്‍ ഔട്ടാക്കിയും ഒരാളെ ക്യാച്ച് ഔട്ടാക്കിയും പ്രഭ് സിമ്രാനും പഞ്ചാബിന് വേണ്ടി തിളങ്ങി.