ദുബായ്: ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ മികവില്‍ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുത്തു. 61 പന്തില്‍ മൂന്ന് സിക്‌സും 12 ഫോറും അടക്കം 106 റണ്‍സ് നേടിയ ശിഖര്‍ ധവാൻ മാത്രമാണ് ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ധവാൻ സെഞ്ച്വറി നേടുന്നത്. എട്ടാം ഓവറില്‍ എഴുപത് കടന്ന ഡല്‍ഹി 200 കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ധവാന് പിന്തുണ നല്‍കാൻ ആരുമുണ്ടായിരുന്നില്ല. ഓപ്പണര്‍ പൃഥ്വി ഷാ വീണ്ടും പരാജയപ്പെട്ടു. 11 പന്തില്‍ ഏഴ് റണ്‍സുമായി ഷാ ആദ്യം മടങ്ങി. റിഷഭ് പന്തും, ശ്രേയസ് അയ്യരും 14 റണ്‍സ് മാത്രമെടുത്ത് മടങ്ങി. പഞ്ചാബിനായി ഷമി രണ്ട് വിക്കറ്റ് നേടി. നാല് ഓവറില്‍ 28 റണ്‍സ് മാത്രമാണ് ഷമി വിട്ടുകൊടുത്തത്. മാക്‌സ്‌വെല്‍, എം.അശ്വിൻ, നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
വീണ്ടും സെഞ്ച്വറിയുമായി ധവാൻ; പഞ്ചാബിന് ലക്ഷ്യം 165 - ഐപിഎൽ 2020 സ്‌കോർ തത്സമയം
61 പന്തില്‍ മൂന്ന് സിക്‌സും 12 ഫോറും അടക്കം 106 റണ്‍സ് നേടിയ ശിഖര്‍ ധവാൻ മാത്രമാണ് ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.