ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കെയിൻ വില്യംസണിന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സിൽ വൈകിട്ട് നാലിനാണ് മത്സരം.
കഴിഞ്ഞ തവണ പ്ലേഓഫിൽ സൺറൈസേഴ്സിനോട് തോറ്റ് പുറത്തായതിന്‍റെ കടം തീർക്കുക തന്നെയായിരിക്കും കൊൽക്കത്തയുടെ ലക്ഷ്യം. എന്നാൽ എല്ലാ മേഖലയിലും മികച്ച കളിക്കാരുള്ള ഹൈദരാബാദിനെ കീഴടക്കുക പ്രയാസമായിരിക്കും. കഴിഞ്ഞ മൂന്ന് സീസണുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്‌ചവയ്ക്കുന്നത്.കണക്കിൽ കൊൽക്കത്തക്കാണ് മുൻതൂക്കം. 15 തവണ ടൂർണമെന്‍റിൽ ഇരുടീമുകളും കൊമ്പുകോർത്തപ്പോൾ ഒമ്പത് തവണ കൊൽക്കത്ത ജയം കണ്ടു. ആറ് തവണയാണ് സൺറൈസേഴ്സിന് ജയിക്കാനായത്.
2012 സീസണിലും 2014 സീസണിലും ചാമ്പ്യന്മാരായ കൊല്‍ക്കത്ത ഇത്തവണയും കരുത്തരാണ്. നായക മികവ് എടുത്ത് പറയാനില്ലെങ്കിലും ഓൾറൗണ്ട് താരങ്ങളടങ്ങിയ ടീം സന്തുലിതമാണ്. വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കുന്ന ക്രിസ് ലിനും, ആന്ദ്രേ റസലുമാണ് ടീമിലെ ഏറ്റവും അപകടകാരികൾ. വിൻഡീസ് താരം കാര്‍ലോസ് ബ്രാത്ത് വെയ്റ്റിന്‍റെസാന്നിദ്ധ്യവും ശ്രദ്ധേയമാണ്. പരിചയ സമ്പന്നനായ റോബിന്‍ ഉത്തപ്പയും നായകന്‍ ദിനേശ് കാര്‍ത്തിക്കും ബാറ്റിംഗ് നിരയിൽ കരുത്തുകാട്ടും. കുല്‍ദീപ് യാദവും പീയൂഷ് ചൗളയും സ്പിന്‍ ബൗളിംഗിൽ ഉണ്ടെങ്കിലും ശക്തമായ പേസ് അറ്റാക്കിംഗ് ബൗളർമാരില്ലാത്തതാണ് കൊൽക്കത്തയുടെ ദൗർബല്യം.
മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്സിന്കെയിൻ വില്യംസണിന്‍റെ ക്യാപ്റ്റൻസിയാണ്മുതൽക്കൂട്ട്. വിലക്കിനുശേഷംഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ തിരിച്ചെത്തുന്നതും ഹൈദരാബാദിന് കരുത്തേകും. ശിഖർ ധവാൻ ഡൽഹിയിലേക്ക് മാറിയെങ്കിലും മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വൃദ്ധിമാന്‍ സാഹ, ദീപക് ഹൂഡ, ജോണി ബെയര്‍സ്റ്റോഎന്നിവർ ബാറ്റിംഗിൽ ശക്തിയാകും.ഷക്കീബ് അല്‍ഹസന്‍, വിജയ് ശങ്കർ എന്നീ ഓൾറൗണ്ടർമാരുടെ പ്രകടനവും ഹൈദരാബാദിന് നിർണായകമാകും.അഫ്ഗാനിസ്ഥാന്‍റെസൂപ്പര്‍ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനുമാണ് ശ്രദ്ധാകേന്ദ്രങ്ങൾ. മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് ടീമിന്‍റെമറ്റൊരു സവിശേഷത. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയില്‍ മലയാളി താരം ബേസില്‍ തമ്പിയും ഇടംപിടിക്കും.