ETV Bharat / sports

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ജയം - ശ്രേയസ് ഗോപാൽ

നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്‍റെ ബൗളിംഗ് പ്രകടനം രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

രാജസ്ഥാൻ റോയൽസ്
author img

By

Published : Apr 3, 2019, 9:12 AM IST

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം. സീസണിലെ റോയൽസിന്‍റെ ആദ്യ ജയവും ബാംഗ്ലൂരിന്‍റെ തുടർച്ചയായ നാലാം തോൽവിയുമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കുകയായിരുന്നു. പാർഥിവ് പട്ടേലിന്‍റെ അർധ സെഞ്ച്വറിയാണ് (59) സന്ദർശകരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആർസിബിക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വിരാട് കോലിയെ മടക്കി ശ്രേയസ് ഗോപാൽ രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ഡിവില്ലിയേഴ്സിനെയും ഹെറ്റ്മെയറെയും പുറത്താക്കി ബാംഗ്ലൂരിനെ സമ്മർദത്തിലാക്കി. പിന്നീടെത്തിയ മോയിൻ അലിയും മാർക്കസ് സ്റ്റോയിനിസും കൂടിയാണ് ആർസിബിയെ 158 റൺസിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മികച്ച തുടക്കമാണ് രഹാനെയും ബട്‌ലറും നൽകിയത്. എട്ടാം ഓവറിൽ സ്കോർ 60 കടന്നു. നായകൻ രഹാനയെ പുറത്താക്കി ചാഹൽ ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ബട്‌ലറെയും പുറത്താക്കി ചാഹല്‍ ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കിയെങ്കിലും സ്മിത്ത്-ത്രിപാടി സഖ്യം റോയൽസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഫീല്‍ഡിംഗ് പിഴവുകളാണ് ആർസിബിയുടെ തോൽവിക്ക് കാരണം മത്സരത്തിന്‍റെപല ഘട്ടങ്ങളിലായി നാല് ക്യാച്ചുകളാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ കൈവിട്ടത്. തോൽവിയോടെ ഈ സീസണിലെ കോലിയുടെ കിരീടം നേടാമെന്നുള്ള പ്രതീക്ഷ ഏകദേശം അവസാനിച്ചു. ബൗളിംഗിലും ബാറ്റിംഗിലും അമ്പേ പരാജയപ്പെടുകയാണ് കോലിപ്പട. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്‍റെ ബൗളിംഗ് പ്രകടനം രാജസ്ഥാന്‍റെവിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Intro:Body:

rr win

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.