ETV Bharat / sports

'അവർ തോൽവിയെ ഭയക്കുന്നില്ല'; ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഇന്‍സമാം ഉള്‍ ഹഖ് - ക്രുനാൽ പാണ്ഡ്യ കൊവിഡ്

ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എട്ട് താരങ്ങളെ മറ്റിനിർത്തിയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്.

Inzamam-ul-Haq  Rahul Dravid  ഇന്ത്യ ശ്രീലങ്ക  India Srilanka  ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ പാക് താരം  ഇൻസമാം ഉൾ ഹക്ക്  ക്രുനാൽ പാണ്ഡ്യ  ക്രുനാൽ പാണ്ഡ്യ കൊവിഡ്  രാഹുൽ ദ്രാവിഡ്
'അവർ തോൽവിയെ ഭയക്കുന്നില്ല'; ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ പാക് താരം
author img

By

Published : Jul 29, 2021, 10:18 PM IST

കറാച്ചി : ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് പ്രധാന താരങ്ങളെ ഒഴിവാക്കി മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഇൻസമാം ഉൾ ഹഖ്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഹഖ് ഇന്ത്യൻ ടീമിന്‍റെ ധൈര്യത്തെ പ്രശംസിച്ചത്.

എട്ട് താരങ്ങളെ കൊവിഡ് ബാധിച്ചത് ഇന്ത്യൻ ടീമിനെ വല്ലാതെ പിടിച്ചുകുലുക്കിയിട്ടുണ്ട്. മത്സരത്തിൽ നിന്ന് പിൻമാറാനുള്ള അവസരം ഉണ്ടായിരുന്നിട്ടും ധൈര്യപൂർവം മത്സരിക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചു.

അവർ തോൽവിയെ ഭയക്കുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഇന്ത്യ അവശേഷിക്കുന്ന താരങ്ങളിൽ വിശ്വാസമർപ്പിച്ചു, ഹഖ് പറഞ്ഞു.

ടീമിനൊപ്പം കോച്ച് ദ്രാവിഡിനെയും ഹഖ് അഭിനന്ദിച്ചു. ഇന്ത്യൻ ടീം മാനസികമായി വളരെ ശക്തരാണ്. ഇതിൽ രാഹുൽ ദ്രാവിഡ് അഭിനന്ദനമർഹിക്കുന്നു. സാങ്കേതികമായ പിഴവുകള്‍ നികത്തുമ്പോഴാണ് താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്നത്.

ALSO READ: നെറ്റ് ബൗളറായെത്തി ഇന്ത്യൻ ടീമിൽ അരങ്ങേറി സന്ദീപ് വാര്യർ, കളത്തില്‍ മൂന്ന് മലയാളികള്‍

പ്രമുഖ താരങ്ങളില്ലാതെ പരാജയപ്പെടുത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ജയവും തോല്‍വിയും മത്സരത്തിന്‍റെ ഭാഗമാണ്. എന്നാല്‍ പ്രതിസന്ധിയിലും പരമ്പരയില്‍ നിന്ന് പിന്മാറാതെ കളിക്കാന്‍ തീരുമാനിച്ചത് ധീരമായ തീരുമാനമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.