ETV Bharat / sports

പുതുവര്‍ഷത്തില്‍ 10 ഉഭയകക്ഷി പരമ്പര: പിസിബി

നിലവില്‍ ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയില്‍ 1-0ത്തിന് പിന്നിലാണ്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തെ മത്സരം ഈ മാസം ഏഴിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ആരംഭിക്കും

2021നെ കുറിച്ച് പിസിബി വാര്‍ത്ത  മാനിയും ക്രിക്കറ്റും വാര്‍ത്ത  mani and cricket news  pcb about 2021 news
എഹ്‌സാന്‍ മാനി
author img

By

Published : Jan 1, 2021, 2:09 PM IST

ലാഹോര്‍: ടി20 ലോകകപ്പിന് പുറമെ 2020ല്‍ 10 ഉഭയകക്ഷി പരമ്പരകള്‍ കളിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും പുതുമുഖങ്ങള്‍ക്ക് തിളങ്ങാന്‍ വരാനിരിക്കുന്ന ഉഭയകക്ഷി പരമ്പരകളിലൂടെ സാധിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനി പറഞ്ഞു.

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനം നടത്തുമെന്ന് ഇതിനകം ഉറപ്പ് നല്‍കിയിട്ടുണ്ട്. യഥാക്രമം ജനുവരിയിലും ഒക്‌ടോബറിലുമാകും പര്യടനം ആരംഭിക്കുക. പാകിസ്ഥാന്‍ വനിതാ ടീമിനെതിരായ ഏകിദന, ടി20 പരമ്പരകള്‍ക്ക് ദക്ഷിണാഫ്രിക്കയും ആതിഥേയത്വം വഹിക്കും. ഐസിസിയുടെ വനിതാ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് പരമ്പരകള്‍ നടക്കുന്നത്.

നിലവില്‍ ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ ഈ മാസം ഏഴ്‌ മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.