കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ക്യാപ്‌റ്റൻ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പരിക്കുമൂലം പുറത്തിരുന്ന കോലി മത്സരത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ഹനുമ വിഹാരി പുറത്തായി.
പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി. പരമ്പരയിൽ ഇരുടീമുകളും 1-1 ന് സമനിലയിലായതിനാൽ മൂന്നാം മത്സരം ഇരു കൂട്ടർക്കും നിർണായകമാണ്.
-
Virat Kohli returns and wins the toss – India have opted to bat.
— ICC (@ICC) January 11, 2022 " class="align-text-top noRightClick twitterSection" data="
Good decision? 🤔
Watch #SAvIND live on https://t.co/CPDKNxoJ9v (in select regions) 📺#WTC23 | https://t.co/Wbb1FE1P6t pic.twitter.com/Ng6tDtiEYA
">Virat Kohli returns and wins the toss – India have opted to bat.
— ICC (@ICC) January 11, 2022
Good decision? 🤔
Watch #SAvIND live on https://t.co/CPDKNxoJ9v (in select regions) 📺#WTC23 | https://t.co/Wbb1FE1P6t pic.twitter.com/Ng6tDtiEYAVirat Kohli returns and wins the toss – India have opted to bat.
— ICC (@ICC) January 11, 2022
Good decision? 🤔
Watch #SAvIND live on https://t.co/CPDKNxoJ9v (in select regions) 📺#WTC23 | https://t.co/Wbb1FE1P6t pic.twitter.com/Ng6tDtiEYA
സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ, ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയിലേക്ക് തിരിച്ചെത്തിയിരുന്നു.
-
A look at #TeamIndia's Playing XI for the third Test 🔽
— BCCI (@BCCI) January 11, 2022 " class="align-text-top noRightClick twitterSection" data="
Follow the game here - https://t.co/rr2tvBaCml #SAvIND pic.twitter.com/7Z8Ms8a82w
">A look at #TeamIndia's Playing XI for the third Test 🔽
— BCCI (@BCCI) January 11, 2022
Follow the game here - https://t.co/rr2tvBaCml #SAvIND pic.twitter.com/7Z8Ms8a82wA look at #TeamIndia's Playing XI for the third Test 🔽
— BCCI (@BCCI) January 11, 2022
Follow the game here - https://t.co/rr2tvBaCml #SAvIND pic.twitter.com/7Z8Ms8a82w
കേപ് ടൗണില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. അതേസമയം കേപ്‌ടൗണിൽ ഇന്ത്യക്ക് മോശം റെക്കോഡാണുള്ളത്. കേപ്‌ടൗണില്‍ ഇന്ത്യക്ക് ഇതുവരെ ഒരു മത്സരത്തിലും ജയിക്കാൻ സാധിച്ചിട്ടില്ല. അഞ്ച് കളിയിൽ മൂന്ന് തോൽവിയും രണ്ട് സമനിലയുമായിരുന്നു ഫലം.
പ്ലേയിങ് ഇലവൻ
ഇന്ത്യ: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.
ALSO READ: ബംഗ്ലാ കടുവകളെ കിവികള്‍ കൊത്തിപ്പറിച്ചു; രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വി
ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്‌ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.