ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആതിഥേയരുയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 148 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. 43 റണ്‍സ് നേടിയ സഞ്‌ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ബാറ്റിങ് ഓര്‍ഡറില്‍ ഓപ്പണറായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കെ എല്‍ രാഹുലിനെ തുടക്കത്തിലേ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ രാഹുലിനെ വിക്‌ടർ ന്യൗച്ചിയാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ധവാന്‍ - ഗില്‍ സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ ബാറ്റിങ് താളത്തിലായി.
ആദ്യ ഏകദിനത്തിനേക്കാള്‍ വേഗത്തിലാണ് രണ്ടാം മത്സരത്തില്‍ ധവാന്‍ റണ്‍സ് ഉയര്‍ത്തിയത്. 21 പന്തില്‍ 33 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷന് (6) കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.
-
India seal a convincing win in Harare to go 2-0 up in the series 🎉
— ICC (@ICC) August 20, 2022 " class="align-text-top noRightClick twitterSection" data="
Watch #ZIMvIND LIVE on https://t.co/CPDKNxoJ9v with an ODI Series Pass (in select regions) 📺 | Scorecard: https://t.co/bIA0RD27gl pic.twitter.com/lZebyGoSkA
">India seal a convincing win in Harare to go 2-0 up in the series 🎉
— ICC (@ICC) August 20, 2022
Watch #ZIMvIND LIVE on https://t.co/CPDKNxoJ9v with an ODI Series Pass (in select regions) 📺 | Scorecard: https://t.co/bIA0RD27gl pic.twitter.com/lZebyGoSkAIndia seal a convincing win in Harare to go 2-0 up in the series 🎉
— ICC (@ICC) August 20, 2022
Watch #ZIMvIND LIVE on https://t.co/CPDKNxoJ9v with an ODI Series Pass (in select regions) 📺 | Scorecard: https://t.co/bIA0RD27gl pic.twitter.com/lZebyGoSkA
33 റണ്‍സ് നേടി ഗില്‍ പുറത്തായ ശേഷം ഒത്തുചേര്‍ന്ന ഹൂഡ - സഞ്‌ജു സഖ്യം ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ജയത്തിന് ഒന്‍പത് റണ്‍സ് അകലെ ദീപക് ഹൂഡ (25) മടങ്ങിയെങ്കിലും അക്‌സറിനൊപ്പം നിന്ന സഞ്‌ജു സിക്‌സര്‍ പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു. മത്സരത്തില്‍ ഇന്ത്യ നേടിയ നാല് സിക്‌സറുകളും സഞ്ജുവിന്‍റെ ബാറ്റില്‍ നിന്നാണ് വന്നത്.