ETV Bharat / sports

IND VS WI: കരുത്തായി ധവാൻ; ഇന്ത്യക്കെതിരെ വിൻഡീസിന് റണ്‍സ് വിജയ ലക്ഷ്യം - കരുത്തായി ധവാൻ

28 പന്തിൽ 12 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ഒരിക്കൽ കൂടി നിരാശപ്പെടുത്തി.

IND VS WI  ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം  സഞ്ജു സാംസണ്‍  INDIA VS WEST INDIES FIRST ODI LIVE UPDATE  INDIA VS WEST INDIES FIRST ODI  കരുത്തായി ധവാൻ  Sanju samson
IND VS WI: കരുത്തായി ധവാൻ; ഇന്ത്യക്കെതിരെ വിൻഡീസിന് റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Jul 22, 2022, 10:59 PM IST

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിൽ 308 റണ്‍സ് നേടി. സെഞ്ച്വറിക്കരികിൽ പുറത്തായ ശിഖാർ ധവാനും (97), അർധ സെഞ്ച്വറി നേടിയ ശുഭ്‌മാൻ ഗില്ലും (64), ശ്രേയസ് അയ്യരും (56) ചേർന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.

ടോസ്‌ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടണ് ഓപ്പണർമാർ തുടങ്ങിയത്. മോശം പന്തുകൾ തെരഞ്ഞുപിടിച്ച് പ്രഹരിച്ച ധവാൻ- ഗിൽ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 119 റണ്‍സാണ് കൂട്ടിച്ചേർത്തത്. ആക്രമിച്ച് കളിച്ച ഗിൽ 36 പന്തിൽ ഏകദിനത്തിലെ തന്‍റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി. വൈകാതെ ധവാനും അർധ ശതകം കടന്നു.

എന്നാൽ 18-ാം ഓവറിൽ അശ്രദ്ധമായി റണ്‍സിനായി ഓടിയ ഗിൽ പുരാന്‍റെ തകർപ്പൻ ത്രോയിൽ പുറത്തായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ ധവാന് മികച്ച പിന്തുണ നൽകി ബാറ്റ് വീശി. ഇരുവരും ചേർന്ന് ടിം സ്‌കോർ 200 കടത്തി. എന്നാൽ സെഞ്ച്വറിയിലേക്ക് അടുത്തുകൊണ്ടിരുന്ന ധവാൻ ടീം സ്‌കോർ 213ൽ നിൽക്കെ പുറത്തായി.

99 പന്തുകളിൽ നിന്ന് 10 ഫോറിന്‍റെയും മൂന്ന് സിക്‌സിന്‍റെയും അകമ്പടിയോടെ 97 റണ്‍സ് നേടിയ താരത്തെ ഷമാർ ബ്രൂക്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ധവാൻ പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യർ തന്‍റെ അർധ ശതകം പൂർത്തിയാക്കി. എന്നാൽ അധികം വൈകാതെ ശ്രേയസും മടങ്ങി. തുടർന്ന് ഒന്നിച്ച സൂര്യകുമാർ- സഞ്ജു കൂട്ടുകെട്ട് വീക്കറ്റ് വീഴ്‌ത്താതെ ശ്രദ്ധയോടെ ബാറ്റ് വീശി.

എന്നാൽ ടീം സ്‌കോർ 247 ൽ നിൽക്കെ സൂര്യകുമാറും (13) പുറത്തായി. പിന്നാലെ സഞ്ജു സാംസണും (12) കൂടാരം കയറി. തുടർന്ന് ക്രീസിൽ ഒന്നിച്ച് ദീപക് ഹൂഡ- അക്‌സർ പട്ടേൽ സഖ്യം തകർപ്പൻ ഷോട്ടുകളുമായി സ്‌കോർ ഉയർത്തി. ടീം സ്‌കോർ 294ൽ നിൽക്കെ 48-ാം ഓവറിൽ അക്‌സർ പട്ടേൽ (21) പുറത്തായി. അതേ ഓവറിൽ തന്നെ ദീപക് ഹൂഡയും (27) പുറത്തായി.

തുടർന്ന് ക്രീസിലൊന്നിച്ച ഷാർദുൽ താക്കൂറും (7*), മുഹമ്മദ് സിറാജും (1 ) ചേർന്ന് ടീം സ്‌കോർ 300 കടത്തുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ്, ഗുഡകേഷ് മോട്ടി എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ റൊമാരിയോ ഷെപ്പേർഡ്, അകാൽ ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.