ETV Bharat / sports

കൊളംബോയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ശിഖര്‍ ധവാന്‍ - ഇന്ത്യ- ശ്രീലങ്ക

ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ 50ല്‍ അധികം റണ്‍സ് കണ്ടെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡും ധവാന്‍ നേടിയിട്ടുണ്ട്.

India vs Sri Lanka  Shikhar Dhawan  ശിഖര്‍ ധവാന്‍  ഇന്ത്യ- ശ്രീലങ്ക  കൊളംബോ
കൊളംബോയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ശിഖര്‍ ധവാന്‍
author img

By

Published : Jul 19, 2021, 3:11 AM IST

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. മത്സരത്തില്‍ 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന താരം ഏകദിനത്തില്‍ അതിവേഗം 6,000 റണ്‍സ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനും രണ്ടാമത്തെ ഇന്ത്യന്‍ താരവുമെന്ന നേട്ടവുമാണ് സ്വന്തം പേരില്‍ കുറിച്ചത്.

140 ഇന്നിങ്‌സുകളിലായാണ് ധവാന്‍ പ്രസ്തുത റെക്കോര്‍ഡ് സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കയുടെ ഹാഷിം അംല (123 ), ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (136) ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (139) എന്നിവരാണ് ധവാന് മുന്നിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടവും അതിവേഗത്തില്‍ ഈ കടമ്പ പിന്നിട്ട ആദ്യ താരമെന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

also read: ധവാനും സംഘത്തിനും വിജയത്തുടക്കം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ 50ല്‍ അധികം റണ്‍സ് കണ്ടെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡും ധവാന്‍ നേടിയിട്ടുണ്ട്. അജിത് വഡേക്കര്‍, രവി ശാസ്ത്രി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജയ് ജഡേജ, എംഎസ് ധോണി എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.

മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയം പിടിച്ചിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയത ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 262 റണ്‍സ് വിജയ ലക്ഷ്യം 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറി കടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.