ETV Bharat / sports

പുതുവര്‍ഷത്തില്‍ പുതിയ തുടക്കത്തിന്; ഇന്ത്യ നാളെ പ്രോട്ടീസിനെതിരെ, തോറ്റാല്‍ പരമ്പര നഷ്‌ടം - ഇന്ത്യ vs ദക്ഷിണാഫ്രിക്ക

India vs South Africa 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുറപ്പ്. രവീന്ദ്ര ജഡേജയും മുകേഷ് കുമാറുമായിരിക്കും പ്ലേയിങ് ഇലവനിലേക്ക് എത്തുക.

India vs South Africa  Ind vs Sa Preview  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  രോഹിത് ശര്‍മ
India vs South Africa 2nd Test match Preview Predicted Playing XI
author img

By ETV Bharat Kerala Team

Published : Jan 2, 2024, 7:51 PM IST

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ത്യ നാളെ ഇറങ്ങും. കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് കളി തുടങ്ങുക. പരമ്പര നഷ്‌ടമാവാതിരിക്കാന്‍ കേപ്‌ടൗണില്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും വിജയിച്ചേ മതിയാവൂ. (India vs South Africa 2nd Test match Preview).

സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. ബോളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ നിറം മങ്ങിയ മത്സരത്തില്‍ ഇന്നിങ്സിനും 32 റണ്‍സിനുമായിരുന്നു ടീം പരാജയമേറ്റുവാങ്ങിയത്. കേപ്‌ടൗണില്‍ ഇരു വിഭാഗവും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകയൊള്ളൂ.

പുതുവര്‍ഷം ജയത്തോടെ തുടങ്ങാനുറച്ച് തന്നെയാവും നീലപ്പട ലക്ഷ്യം വയ്‌ക്കുന്നത്. ടീമില്‍ മാറ്റമുറപ്പാണ്. ആര്‍ അശ്വിനും പ്രസിദ്ധ് കൃഷ്‌ണയും പുറത്താവുമ്പോള്‍ രവീന്ദ്ര ജഡേജയും മുകേഷ് കുമാറും പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നാണ് സൂചന. നെറ്റ്‌സില്‍ പരിശീലനത്തിനിടെ തോളിന് ഏറുകൊണ്ട ശാര്‍ദൂല്‍ താക്കൂര്‍ ആരോഗ്യം വീണ്ടെടുത്തതായാണ് വിവരം.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുകേഷ് കുമാർ. (India Predicted Playing XI for 2nd test Against South Africa).

മറുവശത്ത് പ്രോട്ടീസ് നിരയിലും മാറ്റങ്ങളുണ്ട്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ടെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗാറിന്‍റെ നേതൃത്വത്തിലാണ് ടീം കളിക്കുന്നത്. ടെസ്റ്റില്‍ 36-കാരന്‍റെ വിടവാങ്ങല്‍ മത്സരം കൂടിയാണിത്. പരിക്കേറ്റ പേസർ ജെറാൾഡ് കോറ്റ്‌സിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലുണ്ടാവില്ല.

കേപ്‌ടൗണില്‍ നേരത്തെ നടന്ന മത്സരങ്ങളില്‍ സ്‌പിന്നര്‍മാര്‍ക്ക് ചെറിയ ആനൂകൂല്യം ലഭിച്ചിരുന്നു. ഇതോടെ കോറ്റ്‌സിയ്‌ക്ക് പകരം കേശവ് മഹാരാജിനെ പ്രോട്ടീസ് കളിപ്പിച്ചേക്കും. മറുവശത്ത്, ടെംബ ബാവുമയ്ക്ക് പകരം സുബൈർ ഹംസയാവും പ്ലേയിങ് ഇലവനിലേക്ക് എത്തുക.

ദക്ഷിണാഫ്രിക്ക സാധ്യത ഇലവന്‍: ഡീൻ എൽഗാർ (ക്യാപ്റ്റന്‍), സുബൈർ ഹംസ, ടോണി ഡി സോർസി, ഐഡൻ മാർക്രം, കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (വിക്കറ്റ് കീപ്പര്‍), മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്ദ്രെ ബർഗർ. ( South Africa Predicted Playing XI for 2nd test Against India).

മത്സരം കാണാന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ടെലിവിഷനില്‍ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ഡിസ്‌നി+ഹോട്‌സ്റ്റാര്‍ അപ്പിലും വൈബ്‌സൈറ്റിലും മത്സരം കാണം. (Where to India vs South Africa 2nd Test match)

ALSO READ: രാജ്യവ്യാപക തെരച്ചില്‍ വേണം ; വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് ഷാന്‍ മസൂദ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.