ETV Bharat / sports

Rohit Sharma | 'വെറുതെ വിവാദത്തിനില്ല, അവരെല്ലാം മികച്ചവർ തന്നെ': പാക് ബൗളർമാരെ കുറിച്ച് രോഹിത് ശർമ

ഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളിയാകുന്ന പാകിസ്ഥന്‍ പേസര്‍ ആരായിരിക്കും എന്നായിരുന്നു ഒരു ആരാധകന്‍ രോഹിത്തിനോട് ചോദിച്ചത്. പാകിസ്ഥാന്‍റെ എല്ലാ പേസര്‍മാരും മികച്ചവരാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മറുപടി.

Rohit Sharma on Pakistan bowlers  Rohit Sharma  India vs Pakistan  രോഹിത് ശര്‍മ  ഇന്ത്യ vs പാകിസ്ഥാന്‍  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  Pakistan cricket team  ODI world cup  ഏകദിന ലോകകപ്പ്
രോഹിത് ശര്‍മ
author img

By

Published : Aug 8, 2023, 3:25 PM IST

ന്യൂയോര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അവസാനിച്ചതിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) മാനേജ്‌മെന്‍റ് വിശ്രമം അനുവദിച്ചിരുന്നു. യുഎസിലാണ് 36-കാരനായ രോഹിത് തന്‍റെ ഒഴിവ് ദിനങ്ങള്‍ ചിലവഴിക്കുന്നത്. ഇവിടെ ചില സ്വകാര്യ പരിപാടികളിലും താരം പങ്കെടുത്തിടുത്തിരുന്നു. ഇത്തരം ഒരു പരിപാടിക്കിടെ ആരാധകന്‍റെ ചോദ്യത്തിന് രോഹിത് നല്‍കി രസകരമായ മറുപടി ആരാധകരുടെ കയ്യടി നേടി.

നടക്കാനിരിക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളിയാകുന്ന പാകിസ്ഥന്‍ പേസര്‍ ആരായിരിക്കും എന്നായിരുന്നു ഒരു ആരാധകന്‍ രോഹിത്തിനോട് ചോദിച്ചത്. പാകിസ്ഥാന്‍റെ എല്ലാ പേസര്‍മാരും മികച്ചവരാണെന്നും ഒരാളുടെ പേരെടുത്ത് പറയുന്നത് അനാവശ്യ വിവാദത്തിന് കാരണമാവുമെന്നുമായിരുന്നു രോഹിത് മറുപടി നല്‍കിയത്.

"പാകിസ്ഥാൻ ടീമിലെ എല്ലാ പേസർമാരും ഒരുപോലെ മികച്ചവരാണ്. ഞാന്‍ ഒരാളുടേയും പേരെടുത്ത് പറയുന്നില്ല. അത് വലിയ വിവാദത്തിന് വഴിയൊരുക്കും. അതുമാത്രമല്ല, ഇനി ഞാന്‍ ഒരാളുടെ പേരുപറഞ്ഞാല്‍, രണ്ടാമത്തെ ആള്‍ക്ക് അതു വിഷമമാകും. ഇനി രണ്ടാമത്തെ ആളെയാണ് പറയുന്നതെങ്കിലോ മൂന്നാമത്തെ ബോളര്‍ക്കും സമാനമായി തന്നെ തോന്നും. പാകിസ്ഥാന്‍റെ എല്ലാ ബോളര്‍മാരും മികച്ചവര്‍ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്" രോഹിത് ശര്‍മ പറഞ്ഞു.

രാഷ്‌ട്രീയ കാരണങ്ങളാല്‍ നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും കളിക്കുന്നത്. ഈ വര്‍ഷം ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇരു ടീമുകളും ഒന്നിലേറെ തവണ തമ്മില്‍ പോരാടിക്കുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഓഗസ്റ്റ്-സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. പാകിസ്ഥാനാണ് ആതിഥേയരാവുന്നത്.

എന്നാല്‍ ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലിയാണ് അയല്‍ക്കാരുടെ പോര് നടക്കുക. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തതോടെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടത്തുന്ന രീതിയില്‍ ഹൈബ്രിഡ് മോഡലിലേക്ക് ടൂര്‍ണമെന്‍റ് മാറിയത്.

ALSO READ: 'ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും പാകിസ്ഥാനെ തോൽപ്പിക്കണം': പറഞ്ഞത് ശിഖര്‍ ധവാന്‍

ഏഷ്യ കപ്പിനായി എത്തിയില്ലെങ്കില്‍ ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കാനില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദ്യ ഘട്ടത്തില്‍ ഭീഷണി മുഴക്കിയിരുന്നു. ഒടുവില്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം രാജ്യത്തെ സര്‍ക്കാറിന്‍റേതാവുമെന്ന് ബോര്‍ഡ് നിലപാട് എടുത്തു. ഇതിന്‍റെ ഭാഗമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രൂപീകരിച്ച മന്ത്രിതല കമ്മിറ്റി അടുത്തിടെയാണ് ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാന്‍ ടീമിന് അനുമതി നല്‍കിയത്.

ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 14-ാം തിയതിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം നടക്കുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കളി നടക്കുക. നേരത്തെ ഇവിടെ കളിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് എടുത്തെങ്കിലും മതിയായ കാരണങ്ങളില്ലാത്തതിനാല്‍ ബിസിസിഐയും ഐസിസിയും തള്ളുകയായിരുന്നു.

ALSO READ: Sanju Samson | ആദ്യ നാലില്‍ ആളുണ്ട്, സഞ്ജുവിൽ നിന്ന് പ്രതീക്ഷിക്കുന്ന റോൾ വ്യത്യസ്‌തം : ആര്‍ അശ്വിന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.