ETV Bharat / sports

കോലിയും രോഹിത്തും മടങ്ങിയെത്തും, രാഹുലിന് പുതിയ റോള്‍ ; പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ - ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്

South Africa vs India 1st Test : ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. മുന്‍നിര താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ പ്ലെയിങ് ഇലവനിലേക്ക് ഉറ്റുനോക്കി ആരാധകര്‍

South Africa vs India  India Possible XI Against South Africa  South Africa vs India 1st Test  India Predicted XI in 1st Test  Rohit Sharma Virat Kohli Jasprit Bumrah  ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്  ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര  ഇന്ത്യ സാധ്യത ഇലവന്‍  ഇന്ത്യ ടെസ്റ്റ് സ്ക്വാഡ്  രോഹിത് ശര്‍മ വിരാട് കോലി
South Africa vs India 1st Test
author img

By ETV Bharat Kerala Team

Published : Dec 26, 2023, 10:06 AM IST

സെഞ്ചൂറിയന്‍ : ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ ഇന്നാണ് ആരംഭിക്കുന്നത്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കളി തുടങ്ങും.

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്‌പ്രീത് ബുംറ (Jasprit Bumrah) എന്നീ മുന്‍നിര താരങ്ങള്‍ മടങ്ങിയെത്തുന്നത് കൊണ്ട് തന്നെ ആവേശത്തോടെയാണ് ടെസ്റ്റ് പരമ്പരയ്‌ക്കായി ആരാധകരും കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടി20, ഏകദിന പരമ്പരകള്‍ കളിച്ച ഇന്ത്യന്‍ ടീമിനൊപ്പം ഇവരുണ്ടായിരുന്നില്ല. മൂന്ന് മുന്‍നിര താരങ്ങളുടെയും മടങ്ങിവരവോടുകൂടി സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ആരെല്ലാം ഇടം പിടിക്കുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തില്‍ ഓപ്പണിങ്ങില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല. രോഹിത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തുമ്പോള്‍ മറുവശത്ത് യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) ആയിരിക്കും ഇടം പിടിക്കുക. മൂന്നാം നമ്പറില്‍ ശുഭ്‌മാന്‍ ഗില്ലും (Shubman Gill) ക്രീസിലേക്ക് എത്തും.

നാലാം നമ്പറില്‍ വിരാട് കോലിയും പിന്നാലെ ശ്രേയസ് അയ്യരുമാണ് (Shreyas Iyer) ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഉണ്ടായിരിക്കുക. ഏറെ ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കയിലെ പിച്ചില്‍ ശ്രേയസ് എങ്ങനെ ബാറ്റ് ചെയ്യുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. കെഎല്‍ രാഹുല്‍ (KL Rahul) വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടാകും ടീമിലുണ്ടാവുക.

ദക്ഷിണാഫ്രിക്കയിലെ പേസ് അനുകൂല സാഹചര്യങ്ങളില്‍ ഒരു സ്പിന്നറെ മാത്രമായിരിക്കും ഇന്ത്യ കളിപ്പിക്കുക. അങ്ങനെ വന്നാല്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ (Ravindra Jadeja) അവസാന പതിനൊന്നില്‍ സ്ഥാനം കണ്ടെത്തും. നാല് പേസര്‍മാര്‍ ഇന്ത്യന്‍ കുപ്പായമണിയാനാണ് സാധ്യത.

ജസ്‌പ്രീത് ബുംറയാകും പേസ് ഡിപ്പാര്‍ട്ട്‌മെന്‍റിനെ നയിക്കുക. ഒപ്പം മുഹമ്മദ് സിറാജും (Mohammed Siraj) പ്രസിദ്ധ് കൃഷ്‌ണയും (Prasidh Krishna) ആയിരിക്കും ഉണ്ടാവുക. നാലാം പേസറായി ബാറ്റിങ് കൂടി പരിഗണിച്ച് ശാര്‍ദുല്‍ താക്കൂര്‍ ടീമിലേക്ക് എത്താനാണ് സാധ്യത.

ഇന്ത്യ സാധ്യത ഇലവന്‍ (India Possible XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.

Also Read : 'ഇവിടെ കളി നടക്കില്ല, ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാകും...': ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ കുറിച്ച് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.