ETV Bharat / sports

ലോർഡ്‌സിൽ ഇന്ത്യക്ക് ചരിത്രവിജയം; ഇംഗ്ലണ്ടിനെ തകർത്തത് 151 റണ്‍സിന് - India won Against england

രണ്ടാം ഇന്നിങ്സിൽ 275 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ 120 റണ്‍സിന് ഇന്ത്യ പുറത്താക്കുകയായിരുന്നു

ലോർഡ്‌സ്  India England second test cricket  മുഹമ്മദ് സിറാജ്  ജസ്പ്രീത് ബുംറ  India England second test cricket India won  India England second test  India won Against england  ind eng test
ലോർഡ്‌സിൽ ഇന്ത്യക്ക് ചരിത്രവിജയം; ഇംഗ്ലണ്ടിനെ തകർത്തത് 151 റണ്‍സിന്
author img

By

Published : Aug 17, 2021, 8:10 AM IST

ലണ്ടൻ: ക്രിക്കറ്റിന്‍റെ മെക്കയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഐതിഹാസിക വിജയം. ലോർഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 275 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ 120 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 151 റണ്‍സിന്‍റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 364 & 298/8 ഡിക്ലയേർഡ്, ഇംഗ്ലണ്ട് 391 & 120

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കിയത്. കളം നിറഞ്ഞാടിയ സിറാജ് രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. എന്നാൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ സ്‌പിന്നർമാർക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.

എറിഞ്ഞിട്ട് ബൗളർമാർ

272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ടിനെ തുടക്കത്തിലെ ഞെട്ടിച്ചാണ് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടങ്ങിയത്. ബുമ്രയുടെയും ഷമിയുടെയും ആദ്യ രണ്ടോവറിൽ തന്നെ ഓപ്പണർമാരായ റോറി, ബേൺസും(0), ഡൊമനിക് സിബ്ലിയും(0) ഡ്രസ്സിം​ഗ് റൂമിൽ തിരിച്ചെത്തി. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നിരയിൽ നിന്ന് വെറും മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 33 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ട് ടോപ്‌ സ്‌കോററായപ്പോള്‍ ജോസ് ബട്‌ലര്‍ 25ഉം മോയിന്‍ അലി 13ഉം റണ്‍സെടുത്തു. അഞ്ച് ബാറ്റ്സ്മാൻമാരാണ് പൂജ്യത്തിന് പുറത്തായത്.

കൈപിടിച്ചുയർത്തി വാലറ്റം

എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റമായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കൈപ്പിടിച്ചുയര്‍ത്തി. എട്ടാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷമി 70 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തപ്പോള്‍ 64 പന്തില്‍ 34 റണ്‍സുമായി ബുംറ പിന്തുണ നല്‍കി.

ALSO READ: റാഷിദ് ഖാനും നബിയും ഐപിഎല്ലിനുണ്ടാവുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 364-നെതിരേ 391 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 27 റണ്‍സ് ലീഡ് നേടിയിരുന്നു. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ തുണച്ചത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്‍റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സ് നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.