ETV Bharat / sports

India Cricket Team Presents Medals To Nepal Players : ഏഷ്യ കപ്പ്: ഞെട്ടിച്ച നേപ്പാള്‍ താരങ്ങളെ ഡ്രസ്സിങ്‌ റൂമിലെത്തി ആദരിച്ച് ടീം ഇന്ത്യ

author img

By ETV Bharat Kerala Team

Published : Sep 5, 2023, 4:17 PM IST

Virat Kohli presented medal to Aasif Sheikh ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നേപ്പാളിന്‍റെ ടോപ് സ്‌കോററായ ആസിഫ് ഷെയ്‌ഖിന് മെഡല്‍ സമ്മാനിച്ച് വിരാട് കോലി

India Present Medals To Nepal Players  Asia Cup 2023  India Cricket team  Virat Kohli  Hardik Pandya  Sompal Kami  Aasif Sheikh  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs നേപ്പാള്‍  വിരാട് കോലി  ഹാര്‍ദിക് പാണ്ഡ്യ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  സോംപാൽ കാമി  ആസിഫ് ഷെയ്ഖ്
India Cricket team Present Medals To Nepal Players

കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ നേപ്പാളിനെതിരായ മത്സരം ഇന്ത്യന്‍ ടീമിന് പ്രതീക്ഷിച്ചത് പോലെ ആത്ര എളുപ്പമായിരുന്നില്ല (India vs Nepal ). ഭാഗ്യം കൂട്ടുനിന്നതോടെ മികച്ച പോരാട്ടമായിരുന്നു നേപ്പാള്‍ ടീം പുറത്തെടുത്തത്. ആദ്യ അഞ്ചോവറിന് ഉള്ളില്‍ നേപ്പാള്‍ ഓപ്പണര്‍മാരുടെ മൂന്ന് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.

ശ്രേയസ് അയ്യര്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവരായിരുന്നു നേപ്പാള്‍ താരങ്ങളെ 'കൈവിട്ട്' സഹായിച്ചത്. ഇതോടെ മികച്ച തുടക്കം ലഭിച്ച നേപ്പാള്‍ 48.2 ഓവറില്‍ 10 വിക്കറ്റ്‌ നഷ്ടത്തില്‍ 230 റണ്‍സ് എന്ന മാന്യമായ നിലയിലേക്ക് എത്തിയിരുന്നു. 58 റണ്‍സടിച്ച ആസിഫ് ഷെയ്ഖായിരുന്നു ടീമിന്‍റെ ടോപ് സ്‌കോററായത്.

97 പന്തില്‍ എട്ട് ബൗണ്ടറികളോടെയായിരുന്നു താരത്തിന്‍റെ പ്രകടനം. സോംപാൽ കാമിയുടെ വാലറ്റത്തെ ഇന്നിങ്‌സും ടീമിന് മുതല്‍ക്കൂട്ടായി. എട്ടാം നമ്പറില്‍ കളിക്കാനെത്തിയ താരം 56 പന്തുകളില്‍ 48 റണ്‍സാണ് നേടിയത്. മഴ കളിച്ചതോടെ 23 ഓവറില്‍ പുതുക്കി നിശ്ചയിച്ച 145 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്താതെയാണ് നേടിയെടുത്തത്.

എന്നാല്‍ 20.1 ഓവര്‍ വമ്പന്മാരായ ഇന്ത്യയെ പിടിച്ചുനിര്‍ത്താനും നേപ്പാളിനായിരുന്നു. ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയ ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന് ശേഷം നേപ്പാള്‍ താരങ്ങളെ അവരുടെ ഡ്രസ്സിങ്‌ റൂമിലെത്തി ഇന്ത്യന്‍ ടീം ആദരിച്ചിരുന്നു (India Cricket team Presents Medals To Nepal Players ). മികച്ച പ്രകടനം നടത്തിയ മൂന്ന് നേപ്പാള്‍ താരങ്ങളെ മെഡല്‍ കഴുത്തിലണിയിച്ചാണ് ഇന്ത്യ ആദരിച്ചത്.

വിരാട് കോലി (Virat Kohli), ഹാർദിക് പാണ്ഡ്യ(Hardik Pandya), ഇന്ത്യന്‍ പരിശീലകന്‍ രാഹുൽ ദ്രാവിഡ് (Rahul Dravid) എന്നിവരാണ് കളിക്കാര്‍ക്ക് മെഡലുകള്‍ സമ്മാനിച്ചത്. നേപ്പാൾ പരിശീലകൻ മോണ്ടി ദേശായി വിളിച്ച പേരുകാര്‍ക്കാണ് ഇന്ത്യന്‍ ടീം മെഡല്‍ നല്‍കിയത്.

വാലറ്റത്തെ മിന്നും പ്രകടനത്തിന് സോംപാൽ കാമിയ്‌ക്ക് (Sompal Kami) ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മെഡല്‍ നല്‍കിയത്. ടോപ് സ്‌കോററായ ആസിഫ് ഷെയ്ഖിന് (Aasif Sheikh) വിരാട് കോലിയും (Virat Kohli presented medal to Aasif Sheikh) ഫീല്‍ഡിങ്ങില്‍ ടീമിന് ഊര്‍ജ്ജം പകര്‍ന്നതിന് ദീപേന്ദ്ര സിങ്‌ ഐറിക്ക് (Dipendra Singh Airee) രാഹുല്‍ ദ്രാവിഡുമാണ് മെഡല്‍ അണിയിച്ചത്.

  • भारतीय खेलाडीहरुले नेपाली खेलाडीहरुलाई दिएको सम्मान 🙏❤️❤️❤️❤️ pic.twitter.com/aiCm8zxTJo

    — Bipin Sapkota (@bipinsapkota213) September 5, 2023 " class="align-text-top noRightClick twitterSection" data=" ">

ALSO READ: Sunil Gavasker On Dropping Ishan Kishan : 'രാഹുലിന് വഴിയൊരുക്കേണ്ടത് ഇഷാനല്ല' ; മറ്റൊരു താരത്തിന്‍റെ പേരുമായി ഗവാസ്‌കര്‍

നേപ്പാള്‍ താരങ്ങള്‍ക്കൊപ്പം തമാശകള്‍ പങ്കുവയ്‌ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്‌തതിന് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് നേപ്പാള്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ സൂപ്പര്‍ ഫോറിലേക്ക് എത്താതെ ടീം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.