മുംബൈ : ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഓസീസിനെ ആദ്യം ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. ഇരു ടീമും തമ്മിലേറ്റുമുട്ടിയ ടെസ്റ്റ് മത്സരം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India W Playin XI): ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്‌റ്റന്‍), അമന്‍ജ്യോത് കൗര്‍, യാസ്‌തി ഭാട്ടിയ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്‌തി ശര്‍മ, പൂജ വസ്‌ത്രകാര്‍, രേണുക സിങ്, സൈക ഇഷാഖ്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia W Playing XI): അലീസ ഹീലി (ക്യാപ്‌റ്റന്‍), ഫോയ്ബ് ലിച്ച്ഫീല്‍ഡ്, എലിസ് പെറി, ബെത്ത് മൂണി, തഹിയ മക്ഗ്രാത്ത്, അനബെല്ല സതര്‍ലന്‍ഡ്, ആഷ്‌ലി ഗാര്‍ഡ്‌നെര്‍, അലാന കിങ്, ജോര്‍ജിയ വരേം, മേഘന്‍ ഷൂട്ട്, ഡാര്‍സി ബ്രൗണ്‍.
ഓസ്‌ട്രേലിയക്കെതിരെ ടെസറ്റ് ക്രിക്കറ്റിന് പിന്നാലെ ഏകദിന ക്രിക്കറ്റിലും ചരിത്രം മാറ്റിയെഴുതാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇരു ടീമും ഇതുവരെ തമ്മിലേറ്റുമുട്ടിയ 50 ഏകദിനങ്ങളില്‍ 40 മത്സരവും ജയിച്ച് ഓസീസാണ്. ഓസ്‌ട്രേലിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ 10 ജയം മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ഇരു ടീമും മുഖാമുഖം വന്ന മത്സരങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. 21 മത്സരങ്ങളില്‍ 17 പ്രാവശ്യമാണ് കങ്കാരുപ്പട ഇന്ത്യയെ തകര്‍ത്തിട്ടുള്ളത്. 2007ന് ശേഷം ഒരു ഏകദിന മത്സരം പോലും ഓസ്‌ട്രേലിയ ഇന്ത്യയില്‍ തോല്‍വി അറിഞ്ഞിട്ടില്ല എന്ന കണക്കും ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പ് ഏറ്റുന്നതാണ് (India W vs Australia W ODI Head To Head Stats).
മത്സരം ലൈവായി കാണാന്‍ (Where To Watch India W vs Australia W ODI): മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ ഓസ്‌ട്രേലിയ വനിത ക്രിക്കറ്റ് ഒന്നാം ഏകദിന മത്സരം വയാകോം 18 (Viacom 18) ചാനലില്‍ ആണ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി മത്സരം ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും കാണാന്‍ സാധിക്കും.
Also Read : സെഞ്ചൂറിയനിലെ ബൗളിങ് പിഴവുകള്‍, ടീം ഇന്ത്യ ഷമിയെ 'മിസ്' ചെയ്യുന്നുവെന്ന് ദിനേശ് കാര്‍ത്തിക്