ഡൊമിനിക്ക: രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്‌ക്കെതിരായ (India) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെ പൂട്ടിയത്. അഞ്ച് വിക്കറ്റുമായി അശ്വിന്‍ കളം നിറഞ്ഞപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. വിന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ്, ഓപ്പണിങ് ബാറ്റര്‍ തഗെനരൈന്‍ ചന്ദര്‍പോള്‍, അലിക്ക് അത്നാസെ, അല്‍സാരി ജോസഫ്, ജോമല്‍ വാരികന്‍ എന്നിവാരായിരുന്നു ആദ്യ ഇന്നിങ്‌സില്‍ അശ്വിന് മുന്നില്‍ വീണത്.
-
When nothing happened, we 'turned' to Ashwin!
— FanCode (@FanCode) July 12, 2023 " class="align-text-top noRightClick twitterSection" data="
.
.#INDvWIonFanCode #WIvIND pic.twitter.com/wwPuS1QZG2
">When nothing happened, we 'turned' to Ashwin!
— FanCode (@FanCode) July 12, 2023
.
.#INDvWIonFanCode #WIvIND pic.twitter.com/wwPuS1QZG2When nothing happened, we 'turned' to Ashwin!
— FanCode (@FanCode) July 12, 2023
.
.#INDvWIonFanCode #WIvIND pic.twitter.com/wwPuS1QZG2
13-ാം ഓവറില്‍ തഗെനരൈന്‍ ചന്ദര്‍പോളിനെ (Tagenaraine Chanderpaul) വീഴ്‌ത്തിക്കൊണ്ടായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തില്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഓവറിലെ അഞ്ചാം പന്ത്, വിന്‍ഡീസ് ഇടം കയ്യന്‍ ബാറ്ററുടെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ഈ വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഒരു അപൂര്‍വ നേട്ടം അശ്വിനെ തേടിയെത്തി.
-
Chanderpaul b Ashwin (2011 & 2023) 🔥👍 pic.twitter.com/Fng7dyUkin
— Rajasthan Royals (@rajasthanroyals) July 12, 2023 " class="align-text-top noRightClick twitterSection" data="
">Chanderpaul b Ashwin (2011 & 2023) 🔥👍 pic.twitter.com/Fng7dyUkin
— Rajasthan Royals (@rajasthanroyals) July 12, 2023Chanderpaul b Ashwin (2011 & 2023) 🔥👍 pic.twitter.com/Fng7dyUkin
— Rajasthan Royals (@rajasthanroyals) July 12, 2023
വിന്‍ഡീസ് ഇതിഹാസം ശിവ്‌നരൈന്‍ ചന്ദര്‍പോളിന്‍റെ (Shivnaraine Chanderpaul) മകനാണ് തഗെനരൈന്‍. 44 പന്തില്‍ 12 റണ്‍സ് നേടിയ തഗെനരൈനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായാണ് അശ്വിന്‍ മാറിയത്. 2011ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തിലായിരുന്നു ശിവ്‌നരൈന്‍ ചന്ദര്‍പോളിനെ അശ്വിന്‍ പുറത്താക്കിയത്.
ലോക ക്രിക്കറ്റില്‍ മുന്‍പ് നാല് പ്രാവശ്യം ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ മുന്‍ താരം ഇയാന്‍ ബോതം (Ian Botham) ആണ് ഈ അപൂര്‍വ നേട്ടം ആദ്യം സ്വന്തമാക്കുന്നത്. ന്യൂസിലന്‍ഡിന്‍റെ ലാന്‍സ് കെയ്‌ന്‍സിനെയാണ് (Lance Cairns) ബോതം ആദ്യം പുറത്താക്കിയത്.
പിന്നാലെ കെയ്‌ന്‍സിന്‍റെ മകന്‍ ക്രിസ് കെയ്‌ന്‍സ് (Chris Cairns) അന്താരാഷ്‌ട്ര ക്രിക്കറ്റിലെത്തിയപ്പോള്‍ അദ്ദേഹത്തേയും പുറത്താക്കാന്‍ ബോതമിന് സാധിച്ചു. ഇവര്‍ ഇരുവരെയും പുറത്താക്കിയാണ് പാകിസ്ഥാന്‍ താരം വസീം അക്രമും (Wasim Akram) റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ചത്. ഓസ്‌ട്രേലിയന്‍ ഇടംകയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് (Mitchell Starc) പട്ടികയിലേക്കെത്തിയ മൂന്നാമന്‍.
ശിവ്‌നരൈന്‍ ചന്ദര്‍പോള്‍, തഗെനരൈന്‍ ചന്ദര്‍പോള്‍ എന്നിവരെയാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം സിമോണ്‍ ഹാര്‍മറും (Simon Harmer) ഇവരെ പുറത്താക്കിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ഇതിന് പിന്നാലെയാണ് ആര്‍ അശ്വിനും അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയത്.
മത്സരത്തില്‍ അശ്വിന് പുറമെ രവീന്ദ്ര ജഡേജ ഇന്ത്യയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകാളാണ് സ്വന്തമാക്കിയത്. അവാസന സെഷനില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനത്തില്‍ കളി അവസാനിപ്പിച്ചപ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 80 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മ (30), യശസ്വി ജയ്‌സ്വാള്‍ (40) എന്നിവരാണ് ക്രീസില്‍.