ETV Bharat / sports

IND vs WI | 'ഇടംകയ്യന്‍മാരില്ലെന്ന പരാതി വേണ്ട'; ജയ്‌സ്വാളും തിലകും വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍, ടീമില്‍ ഇടം നേടി സഞ്‌ജുവും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.

Etv Bharat
Etv Bharat
author img

By

Published : Jul 6, 2023, 7:44 AM IST

മുംബൈ: യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), തിലക് വര്‍മ (Tilak Varma)... ഐപിഎല്‍ പതിനാറാം പതിപ്പില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയ രണ്ട് ഇടംകയ്യന്‍ ബാറ്റര്‍മാര്‍. ഐപിഎല്ലിന് പിന്നാലെ പലരും ഇവര്‍ താമസിയാതെ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനങ്ങളെല്ലാം അതേപടി സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍.

  • India's T20I squad: Ishan Kishan (wk), Shubman Gill, Yashasvi Jaiswal, Tilak Varma, Surya Kumar Yadav (VC), Sanju Samson (wk), Hardik Pandya (C), Axar Patel, Yuzvendra Chahal, Kuldeep Yadav, Ravi Bishnoi, Arshdeep Singh, Umran Malik, Avesh Khan, Mukesh Kumar.

    — BCCI (@BCCI) July 5, 2023 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. യുവതാരനിരയുമായാണ് ഇന്ത്യ വിന്‍ഡീസിലേക്ക് പറക്കുക. ഹര്‍ദിക് പാണ്ഡ്യ (Hardik Pandya) നയിക്കുന്ന ടീമിലേക്കാണ് ഇപ്പോള്‍ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ എന്നിവര്‍ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാസംണും (Sanju Samson) ടീമില്‍ ഇടം നേടിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്‌ജു സ്ഥാനം നേടിയിരുന്നു. സീനിയര്‍ താരങ്ങളായ വിരാട് കോലി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ ഇല്ലാതെയാണ് ഇക്കുറിയും ടി20യില്‍ ബിസിസിഐയുടെ (BCCI) ടീം പ്രഖ്യാപനം.

ഇന്ത്യയുടെ ഈ രണ്ട് മുതിര്‍ന്ന താരങ്ങളും വിന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ കളിക്കും. തകര്‍പ്പന്‍ ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍ (Shubman Gill), സൂര്യകുമാര്‍ യാദവ് (Surya Kumar Yadav), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവര്‍ക്കെല്ലാം വിന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം സ്‌പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലിനെയാണ് (Axar Patel) ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുസ്‌വേന്ദ്ര ചഹാല്‍ (Yuzvendra Chahal), കുല്‍ദീപ് യാദവ് (Kuldeep Yadav), രവി ബിഷ്‌ണോയ് (Ravi Bishnoi) എന്നിവരും സ്‌പിന്നര്‍മാരായി ടീമിലേക്കെത്തിയിട്ടുണ്ട്. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഈ അവസരത്തില്‍ അര്‍ഷ്‌ദീപ് സിങ്ങായിരിക്കും (Arshdeep Singh) ടീമിന്‍റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്‍റിനെ നയിക്കുക.

ആവേശ് ഖാന്‍ (Avesh Khan), ഉമ്രാന്‍ മാലിക്ക് (Umran Malik) എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. ഇവരെ കൂടാതെ മുകേഷ് കുമാറിനെയും (Mukesh Kumar) ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 12ന് ടെസ്റ്റ് മത്സരങ്ങളോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്.

ഓഗസ്റ്റ് മൂന്ന് മുതലാണ് ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ടി20 പരമ്പരയ്‌ക്ക് മുന്‍പ് രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യന്‍ സംഘം കളിക്കും. ഇവയ്‌ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍

Also Read : സഞ്ജു സാംസൺ ഏകദിന ടീമില്‍; വിൻഡീസ് പര്യടനത്തിന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.