ബ്രിസ്ബേന്‍: ടി20 ലോകകപ്പിന് മുന്നോടിയായി ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നില്ല. 13 പന്തില്‍ 19 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ ഇതിന്‍റെ ക്ഷീണം തീര്‍ക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോലി ഫീല്‍ഡിങ്ങില്‍ നടത്തിയത്.
രണ്ട് ക്യാച്ചുകളും ഒരു പൊളപ്പന്‍ റണ്ണൗട്ടുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവാന്‍ കോലിക്ക് കഴിഞ്ഞു. ഇതില്‍ ഏറെ എടുത്ത് പറയേണ്ടതാണ് ടിം ഡേവിഡിനെ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കിയ റണ്‍ഔട്ടും പാറ്റ് കമ്മിന്‍സിനെ തിരിച്ചയച്ച ഒറ്റക്കയ്യന്‍ ക്യാച്ചും. 19ാം ഓവറിലെ രണ്ടാം പന്തിലാണ് ഡേവിഡിനെ ബുള്ളറ്റ് ത്രോയിലൂടെ കോലി പുറത്താക്കിയത്.
-
VIRAT KING KOHLI RUN OUT TIM DAVID 😍#KingKohli #ViratKohli #INDvsAUS #T20WorldCup2022 #runout #harshalpatel pic.twitter.com/Aue3ULrZdo
— Ps Virat Kohli Fan (@ps_viratkohli18) October 17, 2022 " class="align-text-top noRightClick twitterSection" data="
">VIRAT KING KOHLI RUN OUT TIM DAVID 😍#KingKohli #ViratKohli #INDvsAUS #T20WorldCup2022 #runout #harshalpatel pic.twitter.com/Aue3ULrZdo
— Ps Virat Kohli Fan (@ps_viratkohli18) October 17, 2022VIRAT KING KOHLI RUN OUT TIM DAVID 😍#KingKohli #ViratKohli #INDvsAUS #T20WorldCup2022 #runout #harshalpatel pic.twitter.com/Aue3ULrZdo
— Ps Virat Kohli Fan (@ps_viratkohli18) October 17, 2022
ഫിഞ്ച് വീണതിന് പിന്നാലെയുള്ള ടിം ഡേവിഡിന്‍റെ മടക്കം ഓസീസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 20ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് ബൗണ്ടറി ലൈനിനരികെ കോലി തകര്‍പ്പന്‍ ക്യാച്ചെടുത്തത്. ഷമിയുടെ ലോ ഫുള്‍ടോസില്‍ ലോങ് ഓണിലേക്ക് സിക്‌സ് കണ്ടെത്താനുള്ള കമ്മിന്‍സിന്‍റെ ശ്രമം കോലി കയ്യില്‍ ഒതുക്കുകയായിരുന്നു.
-
VIRAT KOHLI STOP IT!! Takes catch of the tournament.. in a warm up 😂🔥 #T20WorldCup pic.twitter.com/KosXyZw8lm
— Liam Clarke (@Clarkeyy23) October 17, 2022 " class="align-text-top noRightClick twitterSection" data="
">VIRAT KOHLI STOP IT!! Takes catch of the tournament.. in a warm up 😂🔥 #T20WorldCup pic.twitter.com/KosXyZw8lm
— Liam Clarke (@Clarkeyy23) October 17, 2022VIRAT KOHLI STOP IT!! Takes catch of the tournament.. in a warm up 😂🔥 #T20WorldCup pic.twitter.com/KosXyZw8lm
— Liam Clarke (@Clarkeyy23) October 17, 2022
വായുവില്‍ ഉയര്‍ന്ന് ചാടിയ കോലി ഒറ്റക്കയ്യിലാണ് ഈ ക്യാച്ച് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഓസീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി.
also read: ഷമിയുടെ മാജിക് ഓവർ; ഓസീസിനെതിരെ ജയം പിടിച്ചെടുത്ത് ഇന്ത്യ