ETV Bharat / sports

അനന്തപുരിയിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ടി 20 പരമ്പരയില്‍ ഇന്ത്യ 2 -0 ത്തിന് മുന്നില്‍

Ind Vs Aus 2nd T20 : മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ വലിയ തകർച്ച നേരിട്ടു. 53 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി.

India Vs Australia 2nd T20  Karyavattom  കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം  ഇന്ത്യ ഓസ്‌ട്രേലിയ ടി 20  ഓസീസ്  കാര്യവട്ടം ഗ്രീൻ ഫീൽഡ്
Ind Vs Aus 2nd T20- India Won At Karyavattom
author img

By ETV Bharat Kerala Team

Published : Nov 26, 2023, 11:03 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ റൺ മഴ പെയ്യിച്ചപ്പോൾ നനഞ്ഞോടി ഓസീസ്. ഇന്ത്യ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 19 മാത്രം നേടി കാലിടറി വീണു (Ind Vs Aus 2nd T20- India Won At Karyavattom ). ഇതോടെ ഇന്ത്യ 44 റൺസിന്‍റെ വിജയം സ്വന്തമാക്കി. കാര്യവട്ടത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ വലിയ തകർച്ച നേരിട്ടു. 53 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. മൂന്ന് വിക്കറ്റുകള്‍ വിക്കറ്റെടുത്ത രവി ബിഷ്‌ണോയിയാണ് ഓസീസ് പതനത്തിന്‍റെ ആക്കം കൂട്ടിയത്. പ്രസിദ്ധ് കൃഷ്‌ണയും മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് നാല് വിക്കറ്റ് നഷ്‌ടത്തിൽ 235 റണ്‍സെടുത്തത്. ഇന്ത്യൻ ബാറ്റ്സ്‌മാൻമാർ ഓസീസ് ബൗളർമാരെ അടിച്ചു പറത്തുന്ന കാഴ്‌ചയ്ക്കാണ് കാര്യവട്ടം സാക്ഷിയായത്.

പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 25 പന്തിൽ 53 റൺസ് നേടി ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 2 സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്സ്. ആറാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഇഷാൻ കിഷന്‍ 32 പന്തിൽ 52 റൺസ് നേടിയാണ് പുറത്തായത്.

കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററായ ക്യാപ്റ്റൻ സൂര്യകുമാർ 10 പന്തിൽ 19 റൺസ് നേടി വേഗം മടങ്ങി. ഋതുരാജ് ഗെയ്‌ക്‌വാദ് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 39 പന്തിൽ നിന്ന് ടി20യിലെ തന്‍റെ മൂന്നാം അർധസെഞ്ചുറി നേടി. അവസാന ഓവറുകളിൽ റിങ്കു സിങ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ സ്‌കോർ 200 കടത്തിയത്. ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കാര്യവട്ടത്ത് കളിക്കാനിറങ്ങിയത്. അതേസമയം ആദ്യ ടി20യിലെ പ്ലേയിങ്‌ ഇലവനില്‍ രണ്ട് മാറ്റവുമായാണ് ഓസ്‌ട്രേലിയ കളിച്ചത്. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപയും ആരോൺ ഹാർഡിക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസ് ടീമിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.