ETV Bharat / sports

'അങ്ങനെ അല്ലെങ്കില്‍ ഐസിസി നിയമം മാറ്റണം' ; മാത്യൂസിനെ ടൈം ഔട്ടാക്കിയതില്‍ ഷാകിബ് അല്‍ ഹസന്‍

Shakib Al Hasan on Angelo Mathews timed out : ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ബാറ്റര്‍ എയ്‌ഞ്ചലോ മാത്യൂസിനെ ടൈം ഔട്ടാക്കിയത് നിയമപ്രകാരമെന്ന് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍

author img

By ETV Bharat Kerala Team

Published : Nov 7, 2023, 3:05 PM IST

Shakib Al Hasan on Angelo Mathews timed out  Shakib Al Hasan  Angelo Mathews timed out in Cricket World Cup 2023  Sri Lanka vs Bangladesh  ഏകദിന ലോകകപ്പ്‌ 2023  ഷാക്കിബ് അല്‍ ഹസന്‍  എയ്‌ഞ്ചലോ മാത്യൂസ്  ശ്രീലങ്ക vs ബംഗ്ലാദേശ്
Shakib Al Hasan on Angelo Mathews timed out

ന്യൂഡല്‍ഹി : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കന്‍ താരം എയ്‌ഞ്ചലോ മാത്യൂസിനെ ടൈം ഔട്ട് ആക്കിയതില്‍ പ്രതികരിച്ച് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ (Shakib Al Hasan on Angelo Mathews's timed out in Sri Lanka vs Bangladesh Cricket World Cup 2023 match). സംഭവത്തില്‍ ദുഃഖിക്കുന്നുണ്ടോ, എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് താരം മറുപടി നല്‍കിയത്.

ഇത് നിയമത്തിലുള്ളതാണെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു. "എയ്‌ഞ്ചലോ മാത്യൂസിനെതിരെ ടൈം ഔട്ടിന് അപ്പീല്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ദുഃഖിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപ്രകാരം നോക്കുകയാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗാര്‍ഡ് എടുക്കാത്തതിനാല്‍ അവന്‍ ഔട്ടാണെന്ന് ഞങ്ങളുടെ ഫീല്‍ഡര്‍മാരില്‍ ഒരാള്‍ എന്നോട് പറഞ്ഞു.

അതിനുശേഷം ഞാന്‍ അമ്പയറോട് വിക്കറ്റിനായി അപ്പീല്‍ ചെയ്‌തു. ഞങ്ങൾ ഒരുമിച്ച് അണ്ടർ-19 ലോകകപ്പ് കളിച്ചിട്ടുണ്ട്, അതിനാൽ 2006 മുതൽ എനിക്ക് എയ്‌ഞ്ചലോയെ അറിയാം. ഞങ്ങള്‍ നിയമത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്" - ഷാകിബ് അല്‍ ഹസന്‍ പറഞ്ഞു.

പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ സ്പിരിറ്റിന് യോജിച്ചതാണോ എന്ന ചോദ്യത്തിന് 'അത് അങ്ങനെ അല്ലെങ്കില്‍ ഐസിസി നിയമം മാറ്റണം' എന്നാണ് ഷാകിബ് മറുപടി പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ എയ്‌ഞ്ചലോ മാത്യൂസ് എന്താണ് പറഞ്ഞതെന്ന ചോദ്യത്തോടുള്ള ബംഗ്ലാദേശ് നായകന്‍റെ മറുപടി ഇങ്ങനെ...

"അവന്‍ വന്ന് എന്‍റെ അപ്പീൽ പിൻവലിക്കുമോ ഇല്ലയോ എന്ന് ചോദിച്ചു, 'അത് നിനക്ക് തന്നെ അറിയാവുന്ന കാര്യമാണെന്നും, സാഹചര്യം ഞാന്‍ മനസിലാക്കുന്നു എന്നുമായിരുന്നു എന്‍റെ മറുപടി. അത് നിർഭാഗ്യകരമാണ്, പക്ഷേ ആ അപ്പീല്‍ എനിക്ക് പിന്‍വലിക്കേണ്ടതില്ല"- ഷാകിബ് അല്‍ ഹസന്‍ പറഞ്ഞുനിര്‍ത്തി.

ALSO READ: Timed Out എയ്‌ഞ്ചലോ മാത്യൂസ് മാത്രമല്ല, ക്രിക്കറ്റ് ലോകമാകെ ഞെട്ടി... ടൈം ഔട്ട് എന്താണെന്നറിയാം...

ന്യൂഡല്‍ഹി - അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 25-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സദീര സമരവിക്രമ വിക്കറ്റ് ആയതിന് ശേഷമായിരുന്നു എയ്‌ഞ്ചലോ മാത്യൂസ് ക്രീസിലേക്ക് എത്തുന്നത്. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്‌നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ഗാര്‍ഡ് എടുക്കാന്‍ കഴിയാതെ വരികയായിരുന്നു.

ALSO READ: 'ഇത്രയും തരംതാഴുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല', ടൈം ഔട്ടില്‍ എയ്‌ഞ്ചലോ മാത്യൂസിന് പറയാനുള്ളത്

മറ്റൊരു ഹെല്‍മറ്റ് കൊണ്ടുവരാന്‍ മാത്യൂസ് ഡഗൗട്ടിലുള്ള ടീമംഗത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഇതെത്താന്‍ വൈകുകയും ചെയ്‌തു. ഇതിനിടെ ബംഗ്ലാദേശ് അപ്പീല്‍ ചെയ്‌തതോടെ അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. കാര്യം പറഞ്ഞ് മനസിലാക്കി അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ ലങ്കന്‍ വെറ്ററന്‍ ശ്രമിച്ചുവെങ്കിലും ഷാകിബ് തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ താരത്തിന് കളം വിടേണ്ടി വരികയും ചെയ്‌തു. മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഷാകിബിനും ബംഗ്ലാദേശിനുമെതിരെ മാത്യൂസ് തുറന്നടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.