ETV Bharat / sports

ഏകദിന ലോകകപ്പ് 2023: നിര്‍ണായക മത്സരത്തില്‍ അഫ്‌ഗാന് ടോസ് നഷ്‌ടം; ബാറ്റിങ് തെരഞ്ഞെടുത്ത് നെതര്‍ലന്‍ഡ്‌സ്

Netherlands vs Afghanistan Toss Report: ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ടോസ് വിജയിച്ച നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു.

Netherlands vs Afghanistan Toss Report  Netherlands vs Afghanistan  Cricket World Cup 2023  Hashmatullah Shahidi  Scott Edwards  സ്‌കോട്ട് എഡ്വേർഡ്‌സ്  ഹഷ്‌മത്തുള്ള ഷാഹിദി  ഏകദിന ലോകകപ്പ് 2023  നെതര്‍ലന്‍ഡ്‌സ് vs അഫ്‌ഗാനിസ്ഥാന്‍  നെതര്‍ലന്‍ഡ്‌സ്
Netherlands vs Afghanistan Toss Report Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 3, 2023, 1:48 PM IST

Updated : Nov 3, 2023, 2:14 PM IST

ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരെ അഫ്‌ഗാനിസ്ഥാന് ബോളിങ്. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു (Netherlands vs Afghanistan Toss Report). ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് നെതര്‍ലന്‍ഡ്‌സ് കളിക്കുന്നത്.

ഓപ്പണര്‍ വിക്രംജിത് സിങ്ങിനാണ് സ്ഥാനം നഷ്‌ടമായത്. മറുവശത്ത് ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ അഫ്‌ഗാനിസ്ഥാനും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌പിന്നര്‍ നൂര്‍ അഹമ്മദ് പ്ലേയിങ് ഇലവനിലേക്ക് എത്തിയപ്പോള്‍ പേസര്‍ നവീന്‍ ഉല്‍ ഹഖാണ് പുറത്തായത്.

അഫ്‌ഗാനിസ്ഥാന്‍ പ്ലേയിങ് ഇലവന്‍: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (സി), അസ്‌മത്തുള്ള ഒമർസായി, ഇക്രം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി, നൂർ അഹമ്മദ്.

നെതര്‍ലന്‍ഡ്‌സ് (പ്ലേയിങ് ഇലവന്‍): വെസ്ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്‌സ് (സി), ബാസ് ഡി ലീഡ്, സാഖിബ് സുൽഫിക്കർ, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ലഖ്‌നൗവിലെ എകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റിലെ തങ്ങളുടെ ഏഴാം മത്സരത്തിനാണ് നെതര്‍ലന്‍ഡ്‌സും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ച അഫ്‌ഗാനസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ്.

ഈ ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്തുന്ന അഫ്‌ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാനെയും ശ്രീലങ്കയേയുമായിരുന്നു തോല്‍പ്പിച്ചത്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെയും കീഴടക്കാന്‍ കഴിഞ്ഞാല്‍ ടീമിന്‍റെ സെമിഫൈനല്‍ പ്രതീക്ഷകളേറും. സ്ഥിരതയോടെ കളിക്കുന്ന ഒരു പിടി താരങ്ങളാണ് അഫ്‌ഗാന്‍ നിരയുടെ നട്ടെല്ല്.

റഹ്‌മാനുള്ള ഗുര്‍ബാസ് (Rahmanullah Gurbaz), ഇബ്രാഹിം സദ്രാന്‍ (Ibrahim Zadran), റഹ്മത്ത് ഷാ (Rahmat Shah), ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmathullah Shahidi), റാഷിദ് ഖാന്‍ (Rashid khan), മുജീബ് ഉർ റഹ്മാൻ (Mujeeb Ur Rahman), ഫസൽഹഖ് ഫാറൂഖി (Fazalhaq Farooqi) തുടങ്ങിയവരാണ് പ്രധാനികള്‍.

മറുവശത്ത്, ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ രണ്ട് വിജയമാണ് നെതര്‍ലന്‍ഡ്‌സിന് നേടാന്‍ കഴിഞ്ഞത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതാണ് നെതര്‍ലന്‍ഡ്‌സുള്ളത്. കരുത്തരായ ദക്ഷിണാഫ്രിക്കയേയും പിന്നീട് കളിച്ച ആവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയുമായിരുന്നു ഡച്ച് ടീം തോല്‍പ്പിച്ചത്. ലഖ്‌നൗവില്‍ ഇതിന്‍റെ ആത്മവിശ്വാസമുണ്ടാവുമെങ്കിലും താരങ്ങളുടെ സ്ഥിരതയില്ലായ്‌മ ടീമിന് തലവേദനയാണ്.

ALSO READ: ഇത് 'റോക്കറ്റ് സയന്‍സ്' അല്ല...വിക്കറ്റ് വേട്ടയിലെ രഹസ്യം വെളിപ്പെടുത്തി മുഹമ്മദ് ഷമി...

ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുമ്പോള്‍ മധ്യനിരയിലിറങ്ങുന്ന നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്‌സിലും (Scott Edwards) തുടര്‍ന്ന് എത്തുന്നവരിലുമാണ് ടീമിന്‍റെ റണ്‍ പ്രതീക്ഷകള്‍. ബോളര്‍മാരും പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷ ടീമിന് വളരെ ചുരുക്കമാണ്. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ എട്ടിലെത്തിയാല്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടാന്‍ കഴിയുമെന്നിരിക്കെ അഫ്‌ഗാനെ കീഴടക്കാനുറച്ച് തന്നെയാവും നെതര്‍ലന്‍ഡ്‌സ് ഇറങ്ങുക.

എന്നാല്‍ ഏകദിനങ്ങളില്‍ പരസ്‌പരം മത്സരിച്ചതിന്‍റെ കണക്ക് നെതര്‍ലന്‍ഡ്‌സ് അത്ര ആശ്വാസം നല്‍കുന്നതല്ല. ഇതിന് മുന്നെ ഒമ്പത് ഏകദിനങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ്‌ മത്സരങ്ങള്‍ അഫ്‌ഗാനൊപ്പം നിന്നപ്പോള്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഡച്ച് ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്. ഇന്ന് ലഖ്‌നൗവില്‍ ആര് ജയിച്ച് കയറുമെന്ന് കാത്തിരുന്ന് കാണാം...

ALSO READ: 'ഇപ്പോള്‍ പ്രാധാന്യം സെഞ്ച്വറിയല്ല, വിരാട് കോലി ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യത്തില്‍...'; മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍

Last Updated : Nov 3, 2023, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.