ETV Bharat / sports

India vs New Zealand Toss Report: സൂര്യയും ഷമിയും ടീമില്‍; ധര്‍മ്മശാലയില്‍ കിവികളെ ബാറ്റിങ്ങിന് അയച്ച് ഇന്ത്യ

Cricket World Cup 2023: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുത്തു.

India vs New Zealand  India vs New Zealand Toss Report  Rohit Sharma  Tom Latham  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഇന്ത്യ vs ന്യൂസിലന്‍ഡ് ടോസ് റിപ്പോര്‍ട്ട്  രോഹിത് ശര്‍മ  ടോം ലാഥം  ഏകദിന ലോകകപ്പ് 2023  Cricket World Cup 2023
India vs New Zealand Toss Report
author img

By ETV Bharat Kerala Team

Published : Oct 22, 2023, 1:43 PM IST

ധര്‍മ്മശാല : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് എതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും (India vs New Zealand Toss Report). ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും സൂര്യകുമാര്‍ യാദവും പ്ലേയിങ് ഇലവനിലെത്തി.

ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദുല്‍ താക്കൂറുമാണ് പുറത്തായത്. അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ന്യൂസിലന്‍ഡ് മാറ്റം വരുത്തിയിട്ടില്ലെന്ന് ക്യാപ്റ്റന്‍ ടോം ലാഥം (Tom Latham) അറിയിച്ചു.

ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഡെവോൺ കോൺവേ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്‌മാൻ, മിച്ചൽ സാന്‍റ്‌നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്‍റ് ബോൾട്ട്.

ഏകദിന ലോകകപ്പിലെ 21-ാമത്തെ മത്സരമാണിത്. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് രോഹിത് ശർമയുടെയും ടോം ലാഥത്തിന്‍റെയും ടീമുകള്‍ ഇറങ്ങുന്നത്. ടൂർണമെന്‍റിൽ ഇതുവരെ തോല്‍വി വഴങ്ങാത്ത ഇന്ത്യയ്‌ക്കും ന്യൂസിലന്‍ഡിനും കളിച്ച നാല് വീതം മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റുകളാണുള്ളത്.

എന്നാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് ടേബിളില്‍ ന്യൂസിലന്‍ഡ് ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇന്ന് ധര്‍മ്മശാലയില്‍ കളി പിടിക്കുന്നവര്‍ക്ക് നെറ്റ്‌ റണ്‍ റേറ്റിനെ ആശ്രയിക്കാതെ ഒന്നാം സ്ഥാനക്കാരനാവാം. ഏകദിന മത്സരങ്ങളുടെ കണക്കെടുക്കുമ്പോള്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്‌ക്ക് ആധിപത്യമുണ്ട്. ഫോര്‍മാറ്റില്‍ ഇതേവരെ 116 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 58 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ 50 എണ്ണമാണ് കിവികള്‍ക്കൊപ്പം നിന്നത്.

ALSO READ: Rahul Dravid On Ahmedabad Chennai Pitch Rating: റണ്‍സ് അടിച്ചാല്‍ നല്ല പിച്ച്, അതെങ്ങനെ ശരിയാകും? പിച്ച് റേറ്റിങ്ങില്‍ രാഹുല്‍ ദ്രാവിഡ്

എന്നാല്‍ ഏകദിന ലോകകപ്പ് വേദിയിലേക്ക് എത്തുമ്പോള്‍ മുന്‍ തൂക്കം കിവീസിനാണ്. ഏകദിന ലോകകപ്പില്‍ ഇതുവരെ ഒമ്പത് മത്സരങ്ങളിലാണ് ഇരു ടീമുകളും പരസ്‌പരം പോരടിച്ചത്. ഇതില്‍ അഞ്ച് തവണയും കിവികള്‍ വിജയം നേടിയപ്പോള്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നത്.

ഐസിസി ടൂര്‍ണമെന്‍റുകളില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ കിവീസിനെ തോല്‍പ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2003-ലെ ഏകദിന ലോകകപ്പിലായിരുന്നു ഇന്ത്യ അവസാനമായി ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ഇതിന് ശേഷം കഴിഞ്ഞ ലോകകപ്പിന്‍റെ സെമിഫൈനലിലടക്കം പലതവണയാണ് ബ്ലാക്ക് ക്യാപ്‌സ് ഇന്ത്യയ്‌ക്ക് വഴിമുടക്കികളായത്. ഇന്ന് സ്വന്തം മണ്ണില്‍വച്ച് ഈ കണക്ക് കൂടെ തീര്‍ക്കാനുറച്ചാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക.

മത്സരം ലൈവായി കാണാന്‍: ഏകദിന ലോകകപ്പിലെ ഇന്ത്യ vs ന്യൂസിലന്‍ഡ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും പ്രസ്‌തുത മത്സരം കാണാം (Where to watch India vs New Zealand Cricket World Cup 2023 match).

ALSO READ: Wasim Akram Praises Virat Kohli : 'അയാള്‍ വന്നത് മറ്റൊരു ഗ്രഹത്തില്‍ നിന്ന്'; കോലിയെ വാഴ്‌ത്തി വസീം അക്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.