ബെംഗളൂരൂ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് എതിരെ നെതര്‍ലന്‍ഡ്‌സിന് ബോളിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma ) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്കോട്ട് എഡ്വേർഡ്‌സും (Scott Edwards) അറിയിച്ചു.
ഇന്ത്യ (പ്ലെയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
നെതർലൻഡ്‌സ് (പ്ലെയിങ് ഇലവൻ): വെസ്‌ലി ബറേസി, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് ഏംഗൽബ്രെക്റ്റ്, സ്‌കോട്ട് എഡ്വേർഡ്‌സ്(സി), ബാസ് ഡി ലീഡ്, തേജ നിടമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
ടൂര്‍ണമെന്‍റിലെ തന്നെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇറങ്ങുന്നത്. ഇതേവരെ കളിച്ച എട്ട് മത്സരങ്ങളിലും ജയം നേടിയ ആതിഥേയര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 15-ന് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് രോഹിത് ശര്‍മയുടെ സംഘത്തിന്‍റെ എതിരാളി. ഇതോടെ ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിന് മുന്നേയുള്ള ഡ്രസ് റിഹേഴ്‌സലാണ് ഇന്നത്തെ മത്സരം.
എന്നാല്‍ നെതര്‍ലന്‍ഡ്‌സിന് ഏറെ നിര്‍ണായകമായ കളിയാണിത്.നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്‌സ്. കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് സ്കോട്ട് എഡ്വേർഡ്‌സിന്‍റെ ടീമിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.
ഇന്ന് ഇന്ത്യയെ കീഴടക്കാന്‍ കഴിഞ്ഞാല്‍ അവസാന സ്ഥാനത്ത് നിന്നും കരയറുന്നതിനൊപ്പം ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയും ഡച്ച് ടീമിന് ലഭിക്കും. ആതിഥേയരായ പാകിസ്ഥാന് പുറമെ ഏകദിന ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയുള്ളത്.
ALSO READ: ന്യൂസിലന്‍ഡ് സെമിയില്‍ ഇന്ത്യയുടെ വഴി മുടക്കില്ല ; കാരണം പറഞ്ഞ് ആകാശ് ചോപ്ര
ആതിഥേയരായ പാകിസ്ഥാന്‍ ആദ്യ ഏഴില്‍ ഉള്‍പ്പെട്ടതിനാല്‍ എട്ടാമതുള്ള ടീമിനും ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ കഴിയുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. നിലവിലെ പോയിന്‍റ് പട്ടികയില്‍ ബംഗ്ലാദേശാണ് എട്ടാമതുള്ളത്. നെതര്‍ലന്‍ഡ്‌സിന് സമാനമായി നാല് പോയിന്‍റാണെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് മുന്നിലെത്തിയത്.
ഇതോടെ ഇന്ത്യയ്‌ക്കെതിരെ അങ്ങേയറ്റം വരെ പൊരുതാനുറച്ചാവും നെതര്‍ലന്‍ഡ്‌സ് ഇറങ്ങുക. എന്നാല്‍ ഇതേവരെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കഴിഞ്ഞിട്ടില്ല. നേരത്തെ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ഇന്ത്യ ജയം പിടിച്ചിരുന്നു.
ALSO READ: 'നെതര്‍ലന്‍ഡ്‌സിനെതിരെ രോഹിത് ശര്‍മ സെഞ്ച്വറിയടിക്കണം, ഇതാണ് അതിനുള്ള അവസരം...': ആകാശ് ചോപ്ര
മത്സരം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും ഈ മത്സരം കാണാം. (Where to Watch India vs Netherlands Cricket World Cup 2023 match)