ETV Bharat / sports

നെതര്‍ലന്‍ഡ്‌സിനെതിരെ ടോസ് ജയിച്ച് ഇംഗ്ലണ്ട് ; ഇരു ടീമിലും മാറ്റം

England vs Netherlands Toss Report: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ടോസ് ജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ബാറ്റിങ് തിരഞ്ഞെടുത്തു.

England vs Netherlands Toss Report  England vs Netherlands  Cricket World Cup 2023  Jos Buttler  Scott Edwards  ഇംഗ്ലണ്ട് vs നെതര്‍ലന്‍ഡ്‌സ്  ഏകദിന ലോകകപ്പ് 2023  ജോസ് ബട്‌ലര്‍  സ്കോട്ട് എഡ്വേർഡ്‌സ്
England vs Netherlands Toss Report Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Nov 8, 2023, 1:48 PM IST

Updated : Nov 8, 2023, 3:40 PM IST

പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ നെതര്‍ലന്‍ഡ്‌സിന് ബോളിങ് (England vs Netherlands Toss Report). ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്.

മാര്‍ക്ക് വുഡും ലിയാം ലിവിംഗ്‌സ്റ്റണും പുറത്തായപ്പോള്‍ ഹാരി ബ്രൂക്കും അറ്റ്കിൻസണുമാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. അഫ്‌ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നെതര്‍ലന്‍ഡ്‌സ് ഒരു മാറ്റം വരുത്തിയതായി നായകന്‍ സ്കോട്ട് എഡ്വേർഡ്‌സ് (Scott Edwards) അറിയിച്ചു. സുൽഫിക്കര്‍ പുറത്തായപ്പോള്‍ തേജ നിടമാനുരുവാണ് ടീമില്‍ ഇടം നേടിയത്.

  • " class="align-text-top noRightClick twitterSection" data="">

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ(സി), മൊയിൻ അലി, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്.

നെതര്‍ലന്‍ഡ്‌സ് പ്ലേയിങ് ഇലവന്‍: വെസ്ലി ബറേസി, മാക്സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്‌സ് (സി), ബാസ് ഡി ലീഡ്, തേജ നിടമാനുരു, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ടൂര്‍ണമെന്‍റില്‍ തങ്ങളുടെ എട്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കിരീടം നിലനിര്‍ത്താനെത്തി ദുരന്തമായി മാറിയെ ഇംഗ്ലണ്ടിനെയാണ് ഇതേവരെ ടൂര്‍ണമെന്‍റില്‍ കാണാന്‍ കഴിഞ്ഞത്. കളിച്ച ഏഴ്‌ മത്സരങ്ങളില്‍ ആറിലും ജോസ്‌ ബട്‌ലറും സംഘവും തോല്‍വി വഴങ്ങി. ബംഗ്ലാദേശിനെ മാത്രമാണ് ഇതേവരെ ടീമിന് തോല്‍പ്പിക്കാന്‍ കഴിഞ്ഞത്.

നിലവില പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ട് ഇതിനകം തന്നെ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായ ടീമാണ്. മറുവശത്ത് കളിച്ച ഏഴ്‌ മത്സരങ്ങളില്‍ രണ്ട് വിജയം നേടാന്‍ കഴിഞ്ഞ നെതര്‍ലന്‍ഡ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാമതാണ്. ബംഗ്ലാദേശിനേയും ദക്ഷിണാഫ്രിക്കയേയുമായിരുന്നു സ്കോട്ട് എഡ്വേർഡ്‌സിന്‍റെ സംഘം തോല്‍പ്പിച്ചത്.

ALSO READ: ആ ഐഡിയ ഷാകിബിന്‍റേത് ആയിരുന്നില്ല ; പിരികയറ്റിയത് ഈ താരമെന്ന് സോഷ്യല്‍ മീഡിയ

നിലവിലെ സാഹചര്യത്തില്‍ ടീമിന്‍റെ സെമി ഫൈനല്‍ സാധ്യതകളും ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞു. ഇതോടെ ആശ്വാസ വിജയമാണ് ഇരു ടീമുകളും പൂനെയില്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഏകദിന ലോകകപ്പിന്‍റെ ചരിത്രം നോക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ അത്ര മികച്ച ഓര്‍മ്മകളല്ല നെതര്‍ലന്‍ഡ്‌സിനുള്ളത്.

ALSO READ: ഇന്ത്യയെ നേരിടാന്‍ എല്ലാ ടീമുകളും ഭയപ്പെടുന്നു; ക്രെഡിറ്റ് രോഹിത്തിനും ദ്രാവിഡിനും: മുൻ താരം രാജേഷ് ചൗഹാന്‍

ഇതേവരെ ആറ് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ഡച്ച് ടീം തോല്‍വി വഴങ്ങിയിരുന്നു. ഇത്തവണ ഈ തോല്‍വികള്‍ക്ക് പകരം ചോദിക്കാന്‍ സ്കോട്ട് എഡ്വേർഡ്‌സിനും സംഘത്തിന് കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം...

ALSO READ: ഇന്ത്യ കൊടുത്ത 'പണിയില്‍' താല്‍ക്കാലിക ആശ്വാസം ; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനഃസ്ഥാപിച്ച് കോടതി

മത്സരം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ട് vs നെതര്‍ലന്‍ഡ്‌സ് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും ഈ മത്സരം കാണാം. (Where to Watch England vs Netherlands Cricket World Cup 2023 match)

Last Updated : Nov 8, 2023, 3:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.