ETV Bharat / sports

Australia vs Pakistan Toss Report : നിര്‍ണായക മത്സരത്തില്‍ ഓസീസിന് ടോസ് നഷ്‌ടം ; മാറ്റവുമായി പാകിസ്ഥാന്‍ - ബാബര്‍ അസം

ഏകദിന ലോകകപ്പില്‍ (World Cup 2023) ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബോളിങ് തിരഞ്ഞെടുത്തു

Australia vs Pakistan Toss Report  Australia vs Pakistan  Pat Cummins  Babar Azam  ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍  പാറ്റ് കമ്മിന്‍സ്  ബാബര്‍ അസം  ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍ ടോസ് റിപ്പോര്‍ട്ട്
Australia vs Pakistan Toss Report
author img

By ETV Bharat Kerala Team

Published : Oct 20, 2023, 1:49 PM IST

ബെംഗളൂരു : ഏകദിന ലോകകപ്പില്‍ (World Cup 2023) പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പിലെ 18-ാമത്തെ മത്സരമാണിത്.

ഇന്ത്യയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായാണ് പാകിസ്ഥാന്‍ കളിക്കുന്നത്. ഷദാബ് ഖാന്‍ പുറത്തായപ്പോള്‍ ഉസാമ മിര്‍ ആണ് പ്ലെയിങ് ഇലവനിലെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഓസ്‌ട്രേലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് അറിയിച്ചു.

പാകിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍): അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.

ഓസ്‌ട്രേലിയ (പ്ലെയിങ് ഇലവന്‍): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (ഡബ്ല്യു), ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ലോകകപ്പില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച മൂന്ന് മത്സങ്ങളില്‍ രണ്ട് വിജയം നേടിയ പാകിസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും വീഴ്‌ത്തിയ പാക് ടീമിന് ഇന്ത്യയോടായിരുന്നു അടി പതറിയത്.

ഇതോടെ ഓസീസിനെതിരെ വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ലക്ഷ്യമിട്ടാവും ബാബര്‍ അസമും സംഘവും ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു വിജയം മാത്രമുള്ള ഓസ്‌ട്രേലിയ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആദ്യ മത്സരങ്ങളില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോല്‍വി വഴങ്ങിയ ഓസീസ് കളിച്ച അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു.

ഇതോടെ പാക് ടീമിനെയും കീഴടക്കി വിജയത്തുടര്‍ച്ചയാണ് പാറ്റ് കമ്മിന്‍സിന്‍റെ ടീം ബെംഗളൂരുവില്‍ മനസിലുറപ്പിക്കുന്നതെന്ന് വ്യക്തം. ഇതിനപ്പുറം അഞ്ച് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ഓസീസിന് ഏറെ നിര്‍ണായകമായ മത്സരം കൂടിയാണിത്. പാക് ടീമിനെതിരായ തോല്‍വി അവരുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കും.

ALSO READ: Hardik Pandya Injury Update : ഹാര്‍ദിക് പാണ്ഡ്യ ധര്‍മ്മശാലയിലേക്കില്ല, കിവീസിനെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ മുന്‍ തൂക്കമുണ്ടെന്ന കണക്ക് ഓസീസിന് ആത്മവിശ്വാസമാണ്. ഇതേവരെ പത്ത് തവണയാണ് ലോകകപ്പ് വേദിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. ആറ് മത്സരങ്ങളില്‍ ഓസീസ് വിജയം നേടിയപ്പോള്‍ നാലെണ്ണമാണ് പാകിസ്ഥാനൊപ്പം നിന്നത്.

ലൈവായി മത്സരം കാണാന്‍: ഏകദിന ലോകകപ്പിലെ ഓസ്‌ട്രേലിയ vs പാകിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഈ മത്സരം ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ് (Where to watch Australia vs Pakistan Cricket World Cup 2023 match).

ALSO READ: Cricket World Cup 2023 'വീട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ മക്കളെ..'; ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.