ETV Bharat / sports

Australia vs New Zealand Score Updates കിവീസിനെ തല്ലിക്കൂട്ടി ഓസീസ് ബാറ്റര്‍മാര്‍; ന്യൂസിലൻഡിന് ജയിക്കാൻ 389 റൺസ് - ഓസ്‌ട്രേലിയ vs ന്യൂസിലന്‍ഡ്

Australia vs New Zealand Score Updates ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ന്യൂസിലന്‍ഡിന് 389 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

Australia vs New Zealand Score Updates  Australia vs New Zealand  Cricket World Cup 2023  David Warner  Travis Head  ട്രാവിസ് ഹെഡ്  ഡേവിഡ് വാര്‍ണര്‍  ഓസ്‌ട്രേലിയ vs ന്യൂസിലന്‍ഡ്  ഏകദിന ലോകകപ്പ് 2023
Australia vs New Zealand Score Updates Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 28, 2023, 2:35 PM IST

Updated : Oct 28, 2023, 2:58 PM IST

ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 49.2 ഓവറില്‍ 388 റണ്‍സെടുത്ത് ഓള്‍ഔട്ടായി (Australia vs New Zealand Score Updates). ട്രാവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവര്‍ അടിത്തറയൊരുക്കിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 41), ജോഷ് ഇംഗ്ലിസ് (28 പന്തില്‍ 38), പാറ്റ് കമ്മിന്‍സ് (14 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിച്ചത്.

ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ്, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ധര്‍മ്മശാലയില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓസീസിന് വെടിക്കെട്ട് തുടക്കം നല്‍കിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ലാഥത്തിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു.

കിവീസ് ബോളര്‍മാരെ തല്ലിക്കൂട്ടിയ ഇരുവരും ചേര്‍ന്ന് ഒമ്പതാം ഓവറില്‍ തന്നെ ഓസീസിനെ നൂറ് കടത്തി. വെറും 19.1 ഓവറില്‍ 175 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരേയും വേര്‍പിരിക്കാന്‍ കിവീസിന് കഴിഞ്ഞത്. വാര്‍ണറെ ഗ്ലെന്‍ ഫിലിപ്‌സ് സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു.

അഞ്ച് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ മിച്ചല്‍ മാര്‍ഷ് താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെങ്കിലും ഒരറ്റത്ത് അടി തുടര്‍ന്ന ഹെഡ് 59 പന്തുകളില്‍ നിന്നും സെഞ്ചുറിയിലേക്ക് എത്തി. എന്നാല്‍ അധികം വൈകാതെ ഫിലിപ്‌സിന്‍റെ പന്തില്‍ ബൗള്‍ഡായി ഹെഡ് മടങ്ങി. 10 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളുമാണ് താരം നേടിയത്.

ALSO READ: Travis Head Fastest Fifty: 'ഞാന്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്!' അതിവേഗ അര്‍ധസെഞ്ച്വറിയുമായി ട്രാവിസ് ഹെഡ്, തുടക്കം ഗംഭീരമാക്കി ഓസീസ്

പിന്നാലെ തന്നെ സ്റ്റീവ്‌ സ്‌മിത്ത് (17 പന്തില്‍ 18), മിച്ചല്‍ മാര്‍ഷ് (51 പന്തില്‍ 36), മാര്‍നസ് ലെബുഷെയ്ന്‍ (26 പന്തില്‍ 18) എന്നിവര്‍ തിരിച്ച് കയറി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച മാക്‌സ്‌വെല്‍ - ഇംഗ്ലിസ് സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാക്‌സ്‌വെല്ലിനെ ജയിംസ് നിഷാം വീഴ്‌ത്തിയ ശേഷമെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഇംഗ്ലിസും ചേര്‍ന്ന് ആക്രമിച്ചതോടെ കിവീസ് ബോളര്‍മാര്‍ തളര്‍ന്നു.

ഏഴാം വിക്കറ്റില്‍ 62 റണ്‍സാണ് കമ്മിന്‍സ്-ഇംഗ്ലിസ് സഖ്യം നേടിയത്. ഇരുവരും മടങ്ങിയ ശേഷമെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് (3 പന്തില്‍ 1), ആദം സാംപ (3 പന്തില്‍ 0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ജോഷ് ഹെയ്‌സല്‍വുഡ് പുറത്താവാതെ നിന്നു.

ALSO READ: Travis Head Century Record: ലോകകപ്പ് അരേങ്ങറ്റത്തില്‍ അതിവേഗ സെഞ്ച്വറി, തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ട്രാവിസ് ഹെഡ്

Last Updated : Oct 28, 2023, 2:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.