ETV Bharat / sports

Afghanistan vs Sri Lanka Toss Report പൂനെയില്‍ ടോസ് വീണു, ജയം തുടരാന്‍ അഫ്‌ഗാനും ലങ്കയും; ഇരു ടീമിലും മാറ്റം - ഹഷ്‌മത്തുള്ള ഷാഹിദി

Afghanistan vs Sri Lanka Toss Report ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ടോസ് നേടിയ അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi ) ബോളിങ് തിരഞ്ഞെടുത്തു.

Afghanistan vs Sri Lanka Toss Report  Afghanistan vs Sri Lanka  Cricket World Cup 2023  Hashmatullah Shahidi  അഫ്‌ഗാനിസ്ഥാന്‍ vs ശ്രീലങ്ക  ഹഷ്‌മത്തുള്ള ഷാഹിദി  ഏകദിന ലോകകപ്പ് 2023
Afghanistan vs Sri Lanka Toss Report Cricket World Cup 2023
author img

By ETV Bharat Kerala Team

Published : Oct 30, 2023, 1:44 PM IST

Updated : Oct 30, 2023, 2:32 PM IST

പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) അഫ്‌ഗാനിസ്ഥാനെതിരെ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും (Afghanistan vs Sri Lanka Toss Report). ടോസ് വിജയിച്ച അഫ്‌ഗാനിസ്ഥാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi ) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമാണ് അഫ്‌ഗാന്‍ കളിക്കുന്നത്. സ്‌പിന്നര്‍ നൂര്‍ അഹമ്മദ് പുറത്തായപ്പോള്‍ പേസര്‍ ഫസര്‍ഹഖ്‌ പ്ലേയിങ് ഇലവനിലെത്തി. ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് ശ്രീലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് (Kusal Mendis) പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ശ്രീലങ്കയും മാറ്റം വരുത്തിയിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ശ്രീലങ്ക (പ്ലേയിങ് ഇലവൻ): പാത്തും നിസ്സാങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്(സി), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, എയ്‌ഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.

അഫ്‌ഗാനിസ്ഥാന്‍ (പ്ലേയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി(സി), അസ്‌മത്തുള്ള ഒമർസായി, ഇക്രാം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഫസൽഹഖ് ഫാറൂഖി.

പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആറാമത്തെ മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് വീതം വിജയം നേടാന്‍ ശ്രീലങ്കയ്‌ക്കും അഫ്‌ഗാനിസ്ഥാനും കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ മികച്ച റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ശ്രീലങ്ക അഞ്ചാമതുള്ളപ്പോള്‍ ഏഴാം സ്ഥാനത്താണ് അഫ്‌ഗാനിസ്ഥാന്‍. ഇതോടെ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമേ ഇരു ടീമുകള്‍ക്കും സെമിഫൈനല്‍ പ്രതീക്ഷയ്‌ക്ക് വകയുള്ളൂ. ആദ്യ മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ശ്രീലങ്ക അവസാന രണ്ട് മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് അഫ്‌ഗാനെതിരെ എത്തുന്നത്.

നെതര്‍ലന്‍ഡ്‌സിനേയും പിന്നാലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനേയുമായിരുന്നു ലങ്ക വീഴ്‌ത്തിയത്. അഫ്‌ഗാനെതിരെ ഈ മിവക് തുടരാനാവും മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക ലക്ഷ്യം വയ്‌ക്കുക. മറുവശത്ത് ഇംഗ്ലണ്ടിനേയും പാകിസ്ഥാനേയുമായിരുന്നു അഫ്‌ഗാന്‍ വീഴ്‌ത്തിയത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ അഫ്‌ഗാന്‍ തുടര്‍ന്ന് ഇംഗ്ലണ്ടിനെ കീഴടക്കി. നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട സംഘം അവസാനം കളിച്ച കളിയില്‍ പാകിസ്ഥാനെയായിരുന്നു വീഴ്‌ത്തിയത്. ഇന്ന് ലങ്കയ്‌ക്ക് എതിരെ ഈ വിജയത്തിന്‍റെ ഊര്‍ജ്ജം നിലനിര്‍ത്താനാവും അഫ്‌ഗാന്‍റെ ശ്രമം.

ALSO READ: Shoaib Akhtar Against England Cricket Team 'പഠിച്ചത് ടി20ക്ക്, ഇംഗ്ലണ്ട് ഏകദിന പരീക്ഷ തോല്‍ക്കാൻ കാരണമിതാ'...

എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ശ്രീലങ്കയ്‌ക്ക് എതിരെ അത്ര മികച്ച റെക്കോഡല്ല അഫ്‌ഗാനിസ്ഥാനുള്ളത്. ഫോര്‍മാറ്റില്‍ ഇതേവരെ 11 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ഏഴ്‌ മത്സരങ്ങളും വിജയിച്ചത് ശ്രീലങ്കയാണ്. മൂന്നെണ്ണം അഫ്‌ഗാനൊപ്പം നിന്നപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല. ഇന്ന് പൂനെയില്‍ ആര് ജയിച്ച് കയറുമെന്ന് കാത്തിരുന്ന് കാണാം...

മത്സരം തത്സമയം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അഫ്‌ഗാനിസ്ഥാന്‍ vs ശ്രീലങ്ക മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം കാണാം. (Where to Watch Afghanistan vs Sri Lanka Cricket World Cup 2023 match)

ALSO READ: Mohammed Shami Come Back 'ഇയാളെയാണോ നിങ്ങൾ ബെഞ്ചിലിരുത്തിയത്', കളിച്ചത് രണ്ട് മത്സരം, ഷമി എറിഞ്ഞിട്ടത് ഒൻപത് വിക്കറ്റുകൾ

Last Updated : Oct 30, 2023, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.