ETV Bharat / sports

ICC test rankings | കുതിപ്പുമായി ജോ റൂട്ട് ഒന്നാമത് ; കളിക്കാതിരുന്നിട്ടും അശ്വിന്‍ തലപ്പത്ത് തന്നെ - മാര്‍നസ്‌ ലബുഷെയ്‌ന്‍

ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യയുടെ ആര്‍ അശ്വിന്‍. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് തലപ്പത്ത് എത്തി

Ashwin maintains top spot in bowlers rankings  ICC test rankings  R Ashwin  Joe Root  R Ashwin icc rankings  Joe Root icc rankings  Marnus labuschagne  Marnus labuschagne test ranking  virat kohli  Rohit Sharma  ജോ റൂട്ട്  ജോ റൂട്ട് ടെസ്റ്റ് റാങ്കിങ്  ആര്‍ അശ്വിന്‍  മാര്‍നസ്‌ ലബുഷെയ്‌ന്‍  ഐസിസി ടെസ്റ്റ് റാങ്കിങ്
കുതിപ്പുമായി ജോ റൂട്ട് ഒന്നാമത്
author img

By

Published : Jun 21, 2023, 5:42 PM IST

ദുബായ്‌ : പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടു. ഇന്ത്യയുടെ പ്രീമിയര്‍ ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ബോളര്‍മാരുടെ പട്ടികയില്‍ തലപ്പത്ത് തുടര്‍ന്നപ്പോള്‍ ബാറ്റര്‍മാരില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍നസ്‌ ലബുഷെയ്‌ന്‍റെ ഭരണം അവസാനിപ്പിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുറത്തിരിക്കേണ്ടി വന്നിട്ടും 860 റേറ്റിങ് പോയിന്‍റുമായാണ് അശ്വിന്‍ നമ്പര്‍-വണ്‍ ബോളറായി തുടരുന്നത്.

829 പോയിന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആൻഡേഴ്സണാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ബോളര്‍മാരില്‍ ജസ്പ്രീത് ബുംറ (772 റേറ്റിങ് പോയിന്‍റ്), രവീന്ദ്ര ജഡേജ (765 റേറ്റിങ് പോയിന്‍റ്) എന്നിവരാണ് ആദ്യ പത്തിലുള്ളത്. ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്തുള്ളപ്പോള്‍ ഒമ്പതാം റാങ്കിലാണ് ജഡേജ.

ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍ 10-ാം സ്ഥാനത്തുള്ള റിഷഭ്‌ പന്താണ്. വിരാട് കോലി ഒരു സ്ഥാനം താഴ്‌ന്ന് 14-ാമത് ആയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 12-ാം റാങ്കിലാണ്. ചേതേശ്വര്‍ പുജാര 25-ാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഓരോ സ്ഥാനങ്ങള്‍ ഉയര്‍ന്നു. നിലവില്‍ രഹാനെ 36-ാമതും ശ്രേയസ് 37-ാം റാങ്കിലുമാണ്. ഓസീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രേയസ് കളിച്ചിരുന്നില്ല.

ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ജോ റൂട്ട് ഒന്നാം റാങ്കിലേക്ക് എത്തിയത്. 887 റേറ്റിങ്‌ പോയിന്‍റാണ് താരത്തിനുള്ളത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിലെ പ്രകടനമാണ് റൂട്ടിന് തുണയായത്. ആദ്യ ഇന്നിങ്സില്‍ 118 റണ്‍സ് നേടി പുറത്താവാതെ നിന്ന താരം രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സടിച്ചിരുന്നു.

രണ്ട് ഇന്നിങ്‌സിലും പരാജയപ്പെട്ട ലബുഷെയ്‌ന്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് മൂന്നാം റാങ്കിലേക്കാണ് വീണത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന താരം രണ്ടാം ഇന്നിങ്‌സിലാവട്ടെ 13 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഒരു സ്ഥാനം ഉയര്‍ന്ന ന്യൂസിലന്‍ഡ് താരം കെയ്‌ന്‍ വില്യംസണ്‍ രണ്ടാം റാങ്കിലെത്തി.

ഓസീസിന്‍റെ ട്രാവിസ് ഹെഡിനും ഒരു സ്ഥാനം നഷ്‌ടമായി. നിലവില്‍ നാലാം റാങ്കിലാണ് ഹെഡുള്ളത്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ നാല് സ്ഥാനങ്ങള്‍ താഴേക്ക് വീണ ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്താണ് ആറാം റാങ്കിലുള്ളത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ ഏഴാം സ്ഥാനത്തേക്ക് കയറി.

ALSO READ: Duleep Trophy: 'തിളയ്‌ക്കാനൊരുങ്ങി യുവരക്തങ്ങൾ', ടീം ഇന്ത്യയുടെ വയസൻ പടയ്ക്ക് ഭീഷണിയാകാൻ ദുലീപ് ട്രോഫി

ഇതോടെ ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ എന്നിവര്‍ ഒരു സ്ഥാനങ്ങള്‍ നഷ്‌ടമായി യഥാക്രമം എട്ടും ഒമ്പതും റാങ്കിലേക്ക് എത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നും ആര്‍ അശ്വിന്‍ രണ്ടും സ്ഥാനത്ത് തുടരുകയാണ്. അക്‌സര്‍ പട്ടേല്‍ നാലാം സ്ഥാനത്തുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.